ഇനി അഗ്​നിരക്ഷ സേനയിലും കമാൻഡോകൾ

കൊച്ചി: സംസ്ഥാനത്ത് തീപിടിത്തങ്ങളും അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക് ഷമമാക്കാൻ അഗ്നിരക്ഷസേനയിൽ സ‌്പെഷൽ ടാസ‌്ക‌് ഫോഴ‌്സ‌് (എസ‌്.ടി.എഫ‌്) എന്ന പേരിൽ കമാൻഡോകളെത്തുന്നു. ദുർഘടസാഹചര്യങ്ങളിൽ തീയണക്കാനും രക്ഷാപ്രവർത്തനത്തിനുമാണ് കമാൻഡോകളെ നിയമിക്കുന്നത്. രാജ്യത്താദ്യമായി കേരളത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. അഗ്നിരക്ഷസേനയെ ആധുനീകരിക്കുന്നതി​െൻറ ഭാഗമായുള്ള പദ്ധതിയിൽ ആദ്യഘട്ടം 100 കമാൻഡോകൾക്ക‌് പരിശ‌ീലനം നൽകും. അഗ്നി രക്ഷാപ്രവർത്തനങ്ങളിൽ പ്രാവീണ്യം നേടിയ വിദേശ രാജ്യങ്ങളിലുള്ളവരുടെയും ഇന്ത്യയിലെ വിദഗ‌്ധരുടെയും കീഴിലാണ് പരിശീലനം നൽകുക. ഒരു ജില്ലയിൽനിന്ന‌് അഞ്ചുവീതം പേരെയാണ‌് തെരഞ്ഞെടുക്കുക. ഇവരെ വിവിധ ഡിവിഷനുകളിലേക്ക‌് വിന്യസിച്ച‌് മറ്റുള്ളവർക്ക‌് പരിശീലനം നൽകും. ടാസ‌്ക‌് ഫോഴ‌്സിന‌ുള്ള ശിപാർശ അഗ്നിരക്ഷസേന സർക്കാറിന‌് നൽകിയിട്ടുണ്ട‌്. പരിശീലനപരിപാടിയുടെ കരിക്കുലം തയാറാക്കാൻ ഫയർഫോഴ‌്സ‌് അക്കാദമി റീജനൽ ഫയർ ഓഫിസർമാരെ ചുമതലപ്പെടുത്തി. കമാൻഡോകളുടെ പരിശീലനം ഉടൻ ആരംഭിക്കുമെന്ന‌് അഗ്നിരക്ഷസേന ഡി.ജി.പി എ. ഹേമചന്ദ്രൻ പറഞ്ഞു. സേനാംഗങ്ങളുടെ കുറവ‌് പരിഹരിക്കാനും നടപടിയെടുക്കുമെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.