കോതമംഗലം: അടിവാട് തെക്കേക്കവല ലക്ഷംവീട് അംഗൻവാടി കുടിവെള്ള പദ്ധതി ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോയ്സ് ജോർ ജ് എം.പി ഏഴ് ലക്ഷം രൂപയും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആറ് ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് സ്ഥലം സൗജന്യമായി നൽകിയ കെ.എം. ഷൈമോൻ, എം.ബി. ബക്കർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ പയസ് ആദരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.ഇ. അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത്അംഗം എ.വി. രാജേഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷംസുദ്ദീൻ മക്കാർ, ആമിന ഹസൻകുഞ്ഞ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷമീന അലിയാർ, മുബീന ആലിക്കുട്ടി, എ.എ. രമണൻ, നിസാമോൾ ഇസ്മയിൽ, എം.എം. ബക്കർ, പ്ലേമേക്കേഴ്സ് ക്ലബ് പ്രസിഡൻറ് പി.എം. ബഷീർ, യു.എ. സുധീർ, പി.എം. കബീർ, കെ.എം. ഷാജി, പി.എം. സിയാദ് എന്നിവർ സംസാരിച്ചു. പന്തം കൊളുത്തി പ്രകടനം കോതമംഗലം: നെല്ലിക്കുഴി കവലയിലെ ഓട നിർമാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ നെല്ലിക്കുഴി കവലയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. റോഡ് പുറമ്പോക്ക് സംബന്ധിച്ച് ഭൂവുടമകളുമായുള്ള തര്‍ക്കത്തെത്തുടർന്നാണ് നിർമാണം മുടങ്ങിയത്. മുന്‍കരുതലുകളില്ലാതെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും വ്യക്തി താൽപര്യങ്ങള്‍ക്കും രാഷ്ട്രീയ താൽപര്യങ്ങള്‍ക്കുമനുസരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടലുകൾ നടത്തുകയുമാണെന്ന് മണ്ഡലം സെക്രട്ടറി കെ.എന്‍. സലാഹുദ്ദീന്‍ ആരോപിച്ചു. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയര്‍ക്ക് പഞ്ചായത്ത് കമ്മിറ്റി പരാതി സമര്‍പ്പിച്ചു. പൊതുജനങ്ങളില്‍നിന്ന് ഒപ്പുശേഖരിച്ച് ജില്ല കലക്ടര്‍ക്ക് പരാതി സമര്‍പ്പിക്കും. കമ്മിറ്റി പ്രസിഡൻറ് ഖാദര്‍ ആട്ടായം, സെക്രട്ടറി അഷറഫ് ബാവ, കുഞ്ഞുമുഹമ്മദ് കാനാക്കുഴി, എന്‍.എ. അബ്ദുല്‍ഖാദര്‍, കെ.എം. ഉമ്മര്‍, ടി.എം. സിറാജ്, അബ്ദുല്‍ അസീസ്, മൈക്കിള്‍, ജമാല്‍ പാറേക്കാട്ട്, ഷിയാസ് മേതല, ബാവു ചിറപ്പടി, സുലൈമാന്‍ കാപ്പുചാലില്‍, കെ.എസ്. സലിം, ടി.എ. സിയാദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.