ഹരിതാഭമാകാൻ മാർ​േത്താമ ചെറിയ പള്ളിയുടെ സ്ഥാപനങ്ങൾ

കോതമംഗലം: മാർത്തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഏഴ് സ്ഥാപനങ്ങൾ മാലിന്യ നിർമാർജന രംഗത്ത് പുത്തൻ ചുവടുവെപ് പോടെ ഹരിതാഭമാകുന്നു. ''കൈ നിറയെ മണ്ണ്'' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ആൻറണി ജോൺ എം.എൽ.എ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന മാലിന്യ നിർമാർജന പദ്ധതിയായ 'അരുത് വൈകരുത് പദ്ധതിയുടെ ഭാഗമായാണിത്. പള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് കോളജ്, മാർ ബേസിൽ സ്കൂൾ, മാർ ബസേലിയോസ് ഡ​െൻറൽ കോളജ്, മാർ ബസേലിയോസ് നഴ്സിങ് കോളജ്, മാർ ബേസിൽ സ്കൂൾ ഓഫ് നഴ്സിങ്, സ​െൻറ് മേരീസ് പബ്ലിക് സ്കൂൾ, എം.ബി.എം.എം ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളാണ് ഹരിതാഭമാകുന്നത്. സ്ഥാപനങ്ങൾക്ക് പുറമെ വിദ്യാലയങ്ങളിലെ 5000 ൽ പരം വിദ്യാർഥികളുടെയും തൊള്ളായിരത്തോളം ജീവനക്കാരുടെയും ഭവനങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കും. സംസ്ഥാന സർക്കാറി​െൻറ ഹരിത മിഷൻ മാർഗ നിർദേശങ്ങൾ പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജൈവ മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിച്ച് വളമാക്കി മാറ്റും. ഈ വളം അതത് സ്ഥാപനങ്ങളിലെ ജൈവ കൃഷിക്കായി ഉപയോഗിക്കും. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് റീസൈക്കിളിങ്ങിനായി മാറ്റും. പദ്ധതിയുടെ ലോഗോ പ്രകാശനവും ഉദ്ഘാടനവും ആൻറണി ജോൺ എം.എൽ.എ നിർവഹിച്ചു. ഫാ. ജോസ് പരുത്തുവേലിൽ അധ്യക്ഷത വഹിച്ചു. എം.ബി.എം.എം അസോ. സെക്രട്ടറി സി.ഐ. ബേബി, ബെന്നി ആർട്ട്ലൈൻ, ഹരിത കേരളം ജില്ല കോഓഡിനേറ്റർ സുജിത് കരുൺ, ജോസഫ് ജോസ് മൂഞ്ഞേലി, ബിനോയ് തോമസ് മണ്ണഞ്ചേരി, ബിനു കൈപ്പിള്ളി, കെ.പി. ജോർജ്, സിജു തോമസ്, ഡോ. ബൈജു പോൾ കുര്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.