കണ്ണീറ്റു മലയിൽ കെട്ടിട നിർമാണാനുമതി റദ്ദാക്കി

പിറവം: നഗരസഭയുടെ മാലിന്യസംസ്കരണശാലയും പൊതുശ്മശാനവും സ്ഥിതി ചെയ്യുന്ന കണ്ണീറ്റു മലയിൽ സ്വകാര്യവ്യക്തിക്ക് സ ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനുള്ള ഗോഡൗൺ നിർമാണത്തിന് നടത്തിയ ശ്രമം നഗരസഭ കൗൺസിൽ യോഗം തടഞ്ഞു. കഴിഞ്ഞ കുെറ വർഷങ്ങളായി സ്വകാര്യവ്യക്തി സ്ഫോടക വസ്തുക്കളുടെ ഗോഡൗൺ പണിയാൻ നടത്തിവരുന്ന ശ്രമങ്ങൾക്കെതിരെ പ്രദേശവാസികളുടെ ശക്തമായ എതിർപ്പുകളെ മറികടക്കാൻ പല വഴികളിലൂടെയും ശ്രമിച്ചിരുന്നു. പിൻവാതിലിലൂടെ നിർമാണാനുമതി സംഘടിപ്പിച്ചെടുത്തെങ്കിലും ജനകീയ പ്രതിഷേധത്തോടൊപ്പം കൗൺസിലർമാരും ചേർന്നു. ചെയർമാൻ സാബു കെ. ജേക്കബിന് നിവേദനം നൽകിയ പ്രദേശവാസികൾ കൗൺസിൽ നടക്കുമ്പോൾ തീരുമാനമറിയാൻ വെളിയിൽ കാത്തുനിന്നു. വാർഡ് കൗൺസിലർ അയിഷ മാധവനാണ് വിഷയം ഉന്നയിച്ചത്. നഗരസഭയിൽനിന്ന് റിട്ടയർ ചെയ്ത അസി. എൻജിനീയർ ത​െൻറ അവസാനത്തെ പ്രവൃത്തിദിവസങ്ങളിൽ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരുന്നത്രെ സെക്രട്ടറി അനുമതി നൽകിയിരുന്നത്. 45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഭൂമിയിൽ കെട്ടിടം പണിയാൻ അനുമതി നൽകാനാവിെല്ലന്ന് ചൂണ്ടിക്കാട്ടിയതോടെയായിരുന്നു റദ്ദാക്കാൻ തീരുമാനമെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.