കളമശ്ശേരി: വെള്ളിത്തിര സിനിമ വാട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമ െൻറ് 'വെള്ളിത്തിര പ്രീമിയർ ലീഗ് സീസൺ രണ്ട് മത്സരങ്ങളുടെ ഉദ്ഘാടനം കളമശ്ശേരി സെൻറ് പോൾസ് കോളജ് ഗ്രൗണ്ടിൽ 'ഒരു അഡാർ ലൗ' സിനിമയിലെ നായകൻ റോഷൻ അബ്ദുൾ റൗഫ് നിർവഹിച്ചു. നിർമാതാവും സംവിധായകനുമായ അനിൽ.പി.തോമസിെൻറ ബൗളിങ്ങിന് മറുപടി ബാറ്റ് ചെയ്തു കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. സംവിധായകരായ ജോർജ് വർഗീസ്, ഷഫീർ ഖാൻ, പോളി വടക്കൻ, നടനും നിർമാതാവും അവതാരകനും താരസംഘടന 'അമ്മ' യുടെ നിർവാഹക സമിതി അംഗവുമായ ഉണ്ണിശിവപാൽ, നിർമാതാവ് ഷിബു.കെ.മൊയ്തീൻ, ഷിജു തമീൻസ്, ടെലിവിഷൻ അവതാരകനും. നടനുമായ ജോയ് പി. ജോൺ, സിനിമ പി.ആർ.ഒ മഞ്ജു ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. ആദ്യ മത്സരത്തിൽ ഓൺലൈൻ ഫൈറ്റ് റൈഡേഴ്സിനെ 32 റൺസിന് മില്ലേനിയം സ്റ്റാർസും രണ്ടാമത്തെ മത്സരത്തിൽ യുനൈറ്റഡ് ആർട്ടിസ്റ്റ് ക്ലബിനെ വെള്ളിത്തിര ബീ ഇലവൻ അഞ്ച് വിക്കറ്റിനും മൂന്നാമത്തെ മത്സരത്തിൽ 'ടെലിവിഷൻ ടൈഗേഴ്സ്' ആക്ഷൻ ഹീറോസിനെ ഒരു റണ്ണിനും പരാജയപ്പെടുത്തി. അവസാന മത്സരത്തിൽ 'കേരള ഡാൻസ് മാസ്റ്റേഴ്സ്' 'മെലഡി ഹീറോസിനെ' ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. ബുധനാഴ്ച ടൂർണമെൻറിലെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തിൽ മഹീന്ദ്ര മാസ്റ്റർ ബ്ലാസ്റ്റേഴ്സും കൊച്ചിൻ മ്യൂസിക് ചലഞ്ചേഴ്സും തമ്മിൽ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.