കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ നടപടികൾ ആറ് മാസത്തിനകം തീർക്കണമെന്ന് ഹൈകോട തി. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണിയുടെ ജാമ്യഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ഒമ്പതാം തവണയാണ് മാർട്ടിെൻറ ജാമ്യഹരജി തള്ളുന്നത്. ന്യായമായ വിചാരണ അന്തസ്സോടെ ജീവിക്കാനുള്ള പൗരെൻറ അവകാശത്തിെൻറ ഭാഗമാണെന്നും വിചാരണ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. പീഡനത്തിനിരയായ നടിയെ കേസിലെ ഒന്നാം സാക്ഷിയുടെ അടുത്തേക്ക് കൊണ്ടുവിട്ടത് താനാണെന്നും അന്വേഷണത്തിൽ ഒളിച്ചോടാൻ ശ്രമിച്ചിട്ടില്ലെന്നും മാർട്ടിൻ വാദിച്ചു. കേസിൽ മുഖ്യപ്രതിയായ നടൻ ദിലീപ് 85 ദിവസം റിമാൻഡിൽ കഴിഞ്ഞശേഷം പുറത്തിറങ്ങി സിനിമയിൽ അഭിനയിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. 2017 ഫെബ്രുവരി 18ന് അറസ്റ്റിലായ താൻ രണ്ട് വർഷത്തിലേറെയായി ജയിലിലാണെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. എട്ടാം പ്രതിക്ക് ജാമ്യം കിട്ടിയതിനാല്‍ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസിെൻറ വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. വിചാരണ വനിത ജഡ്ജിയുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതടക്കമുള്ള കാര്യങ്ങള്‍ സീനിയര്‍ ഗവ. പ്ലീഡര്‍ വിശദീകരിച്ചു. കേസില്‍ ഇതുവരെ കുറ്റം ചുമത്താത്ത സാഹചര്യത്തിലും പ്രതി രണ്ടു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്നതിനാലും വിചാരണ അതിവേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് മറ്റുതടസ്സമില്ലെങ്കില്‍ ആറുമാസത്തിനകം കുറ്റം ചുമത്തുകയും വിചാരണ പൂര്‍ത്തിയാക്കുകയും വേണമെന്ന് കോടതി നിർദേശിച്ചത്. ഉത്തരവിെൻറ പകര്‍പ്പ് വിചാരണക്കോടതിക്ക് അയക്കാനും രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.