300 കോടി രൂപ വിറ്റുവരവ്​ പ്രതീക്ഷിച്ച്​ കയർ കോർപറേഷൻ

ആലപ്പുഴ: കയർ കോർപറേഷൻ 2019-20 വർഷത്തേക്കുള്ള ബജറ്റ് ഡയറക്ടർ ബോർഡ് അംഗീകരിച്ചു. 300 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യം. അടൂർ ഡിവിഷനിൽ ഉൽപാദനക്ഷമതയുള്ള നാല് ടഫ്റ്റിങ് ലൈനുകൾ സ്ഥാപിക്കുക, ടഫ്റ്റഡ് ഡോർ മാറ്റുകളുടെ മൂല്യവർധനക്ക് അടൂരിൽ ഡിവിഷനിൽ സ്റ്റെൻസിലിങ് യൂനിറ്റ് സ്ഥാപിക്കുക, ബേപ്പൂരിൽ മെത്ത നിർമാണയൂനിറ്റ് സ്ഥാപിക്കുക എന്നിവ പ്രധാന പദ്ധതികളാണ്. ഓട്ടോമാറ്റിക് തറികൾ സ്ഥാപിച്ച് കയർ ഭൂവസ്ത്രം നിർമിക്കുക, എല്ലാ ജില്ലയിലും രണ്ടായിരത്തിലധികം ചില്ലറ വിൽപനകേന്ദ്രങ്ങളിലൂടെ കയർ ഉൽപന്നങ്ങൾ വിറ്റഴിക്കുക തുടങ്ങിയവയും ലക്ഷ്യമിടുന്നു. ചകിരി ലഭ്യതയിൽ സ്വയംപര്യാപ്തത നേടുന്നതിന് ലക്ഷദ്വീപിൽ ചകിരി മില്ലുകൾ സ്ഥാപിക്കുക, 15 കോടി ചെലവിൽ വിദേശ സഹായത്തോടെ ചകിരി ബോർഡുകൾ നിർമിക്കാനുള്ള പദ്ധതി പൈലറ്റ് േപ്രാജക്ട് കമ്പനി കണിച്ചുകുളങ്ങര ഡിവിഷനിൽ ഉടൻ ആരംഭിക്കുമെന്ന് ചെയർമാൻ ടി.കെ. ദേവകുമാർ പറഞ്ഞു. ഫുട്ബാൾ ടൂർണമ​െൻറ് മാന്നാര്‍: നായർ സമാജം സ്‌കൂള്‍സ് എവര്‍റോളിങ് ട്രോഫി പ്രൈസ്മണി ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് ഏപ്രില്‍ 16ന് ആരംഭിക്കും. മാന്നാര്‍ എൻ.എസ് സ്‌കൂള്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂർണമ​െൻറിൽ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഫോൺ: 9605300161, 7558853433. സായാഹ്ന ധർണ ആലപ്പുഴ: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് സായാഹ്ന ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.