ജില്ലയിലുള്ളത് വികസനത്തിെൻറ ആവശ്യകത മനസ്സിലാകാത്ത പ്രതിപക്ഷം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: വികസനത്തിെൻറ ആവ ശ്യകത മനസ്സിലാകാത്ത പ്രതിപക്ഷമാണ് ജില്ലയിലുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വികസനം നടത്താൻ ശ്രമിക്കുമ്പോൾ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ്. തോട്ടപ്പള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ തോട്ടപ്പള്ളി നാലുചിറ പാലത്തിെൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാലം വികസനത്തിെൻറ ആദ്യപടിയാണിത്. കരുമാടി വരെ റോഡ് നിർമാണവും ഉടൻ ഉണ്ടാകും. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഒറ്റപ്പെട്ട പ്രദേശമായ നാലുചിറ ഇല്ലിച്ചിറ പ്രദേശത്തെ ദേശീയപാതയുമായി ബന്ധിപ്പിച്ച് ദേശീയ ജലപാതക്ക് കുറുകെയാണ് പാലം യാഥാർഥ്യമാകുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 38 കോടി മുടക്കിയാണ് പാലം നിർമിക്കുന്നത്. പുറക്കാട്, തകഴി, കരുവാറ്റ, അമ്പലപ്പുഴ തുടങ്ങി പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങായി മാറുകയാണ് ഈ പാലം. എക്ട്രഡോസ്ഡ് ബ്രിഡ്ജ് എന്ന നവീന രീതിയിലാണ് പാലത്തിെൻറ ഡിസൈൻ. 300 മീറ്റർ നീളമുള്ള പാലത്തിന് ഏഴരമീറ്റർ വീതിയിൽ കാരേജ് വേയുമുണ്ട് അതോടൊപ്പം 1.5 മീറ്റർ വീതിയിലുള്ള നടപ്പാതകൾ ഉൾപ്പെടെ പാലത്തിെൻറ വീതി 11.60 മീറ്റർ ആണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സുവർണ പ്രതാപൻ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധർമ ഭുവേനന്ദ്രൻ, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ, വാർഡ് മെംബർ പ്രഭലേന്ദ്രൻ, മെംബർ ആർ. സുനി, ജിനുരാജ്, ചീഫ് എൻജിനീയർ ബ്രിഡ്ജസ് മനോമോഹൻ, കേരള റോഡ് ഫണ്ട് റോഡ് േപ്രാജക്ട് ഡയറക്ടർ വി.വി. ബിനു, രാഷ്ട്രീയ പ്രതിനിധികളായ എച്ച്. സലാം, എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.