കൊച്ചി: ബ്യൂട്ടി പാർലർ വെടിെവപ്പുകേസിൽ അധോലോക കുറ്റവാളി രവി പൂജാരിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതി മുമ്പാകെയാണ് രവി പൂജാരിയെ മാത്രം പ്രതിയാക്കി ൈക്രംബ്രാഞ്ച് സംഘം ആദ്യ കുറ്റപത്രം നൽകിയത്. രവി പൂജാരിെയ ഇൻറർപോൾ സഹായത്തോടെ വിട്ടുകിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ആക്രമണം നടത്തിയ പ്രതികളെപ്പോലും കണ്ടെത്തുന്നതിനുമുമ്പ് കുറ്റപത്രം നൽകിയത്. പണം ആവശ്യപ്പെട്ടുള്ള രവി പൂജാരിയുടെ ഭീഷണി കാളുകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം തയാറാക്കിയത്. കോടതി കുറ്റപത്രം പരിശോധിച്ചശേഷമേ സ്വീകരിക്കണോ തള്ളണോ എന്ന് തീരുമാനിക്കൂ. കഴിഞ്ഞ ഡിസംബർ 15നാണ് നടി ലീന മരിയ പോളിെൻറ ഉടമസ്ഥതയിലുള്ള പനമ്പിള്ളി നഗറിലെ 'നെയിൽ ആർട്ടിസ്ട്രി' ബ്യൂട്ടി പാർലറിനുനേരെ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ വെടിയുതിർത്തത്. ആക്രമണം നടന്ന് മാസങ്ങൾ പിന്നിെട്ടങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഗൂഢാലോചന, ആയുധം കാട്ടി ഭീഷണിപ്പെടുത്തൽ, വധഭീഷണി, ഭീഷണിപ്പെടുത്തി പണം തട്ടൽ, ആയുധ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. ആക്രമണത്തിന് ഒരു മാസം മുമ്പ് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ട് ലീന മരിയ പോളിനെ ബന്ധപ്പെട്ടിരുന്നു. ആക്രമണശേഷം സ്വകാര്യ ചാനലിലേക്ക് വിളിച്ച് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. കാസർകോട് ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരെൻറ വീടിനുനേരെ വർഷങ്ങൾക്കുമുമ്പ് നടന്ന വെടിവെപ്പും രവി പൂജാരി ആസൂത്രണം ചെയ്തതാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലേതിന് സമാനമായ രീതിയിൽ ഭീഷണി സന്ദേശവും പണം ആവശ്യപ്പെട്ടുള്ള േഫാൺ വിളികളും കാസർകോട്ടും എത്തിയിരുന്നതായും കണ്ടെത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാെൻറ നേതൃത്വത്തിലാണ് കൊച്ചിയിലെ കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.