ധീര സ്മൃതിയാത്രക്ക് ആലുവയിൽ സ്വീകരണം നൽകി

ധീര സ്മൃതിയാത്രക്ക് സ്വീകരണം ആലുവ: യൂത്ത് കോൺഗ്രസ് രക്തസാക്ഷികളായ കൃപേഷി​െൻറയും ശരത്ലാലി​െൻറയും ചിതാഭസ്മവു മായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന . യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് കവലയിൽനിന്ന് ബൈക്ക് റാലികളുടെ അകമ്പടിയോടെ ആലുവ പമ്പ് കവലയിൽ എത്തുകയും തുടർന്ന് പ്രകടനമായി ആലുവ റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ച് അഭിവാദ്യങ്ങൾ അർപ്പിച്ചു. കെ.വി. തോമസ് എം.പി, എം.ഒ. ജോൺ, അൻവർ സാദത്ത് എം.എൽ.എ, കെ. ബാബു, ബി.എ. അബ്‌ദുൽ മുത്തലിബ്, ജോസഫ് വാഴക്കൻ, ജയ്സൺ ജോസഫ്, ജെബി മേത്തർ, പി.ബി. സുനീർ, മുഹമ്മദ് ഷഫീക്ക്, ബിനീഷ് കുമാർ, വി.പി. ജോർജ്, ലത്തീഫ് പുഴിത്തറ, തോപ്പിൽ അബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ ലിൻറോ പി.ആൻറു, എം.ഐ. ഇസ്മായിൽ, ഹസീം ഖാലിദ്, അബ്‌ദുൽ റഷീദ്, എ.കെ. ധനേഷ്, മുഹമ്മദ് ഷാഫി, തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. അസഹിഷ്ണുത വർധിക്കുന്നത് അഹന്തമൂലം -ജസ്‌റ്റിസ് കുര്യൻ ജോസഫ് ആലുവ: ഭാരതത്തിലെ മതവിശ്വാസികൾക്ക് അറിവി​െൻറ കുറവില്ലെന്നും അഹന്തയുടെ കൂടുതൽ കൊണ്ടാണ് അസഹിഷ്ണുത വർധിക്കുന്നതെന്നും ജസ്‌റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ശിവരാത്രിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ നടന്ന 96ാമത് സർവമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ശ്രീനാരായണ ഗുരുസർവമത സമ്മേളനം സംഘടിപ്പിച്ചത്. എന്നാലിപ്പോൾ വാദിക്കാൻപോലുമാകാതെ ജയിക്കാനാണ് ശ്രമം. അറിയിക്കാതെപോലും തോൽപിക്കാൻ ശ്രമിക്കുന്നത് ഭീരുത്വമാണ്. മതങ്ങളെ മനുഷ്യൻ സൃഷ്‌ടിച്ചതാണ്. മാനുഷിക ഗുണങ്ങളാണ് യഥാർഥ മനുഷ്യനാക്കുന്നത്. മതം വിശ്വസിക്കുന്നവർ അത് ഉൾക്കൊണ്ട് ജീവിക്കുന്നില്ല. എന്നാൽ, ഇവർ മതം പ്രചരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യ അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടനയെന്നും ഭരണഘടന പഠിച്ചാൽ മതസൗഹാർദം ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധർമസംഘം ട്രസ്‌റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അധ്യക്ഷതവഹിച്ചു. മലങ്കര, മാർത്തോമ സുറിയാനിസഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മേത്രാപ്പൊലീത്ത, സി.എച്ച്. മുസ്തഫ മൗലവി (കണ്ണൂർ), ചിന്മയ മിഷൻ അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തി. അൻവർ സാദത്ത് എം.എൽ.എ, സ്വാമി ധർമ ചൈതന്യ എന്നിവർ സംസാരിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം വി.ഡി. രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.