ആലപ്പുഴ: വലിയമാർക്കറ്റിലെ കടകളിൽ സ്ഥിരമായി ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നത് പരാതിപ്പെട്ടിട്ടും പൊല ീസ് അന്വേഷിക്കുന്നിെല്ലന്ന് വ്യാപാരിയുടെ പരാതി. മാർക്കറ്റിൽ സാബു ഇബ്രാഹീമിെൻറ പച്ചക്കറി കടയിൽ അതിക്രമിച്ച് കയറിയ രണ്ടുപേർ അദ്ദേഹത്തെ മർദിച്ച് 50,000 രൂപ കൈക്കലാക്കിയ പരാതിയിൽ സൗത് പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. പൊലീസ് നിസ്സംഗതയെ തുടർന്ന് സാബു ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ശനിയാഴ്ച രാവിലെ സ്റ്റേഡിയം വാർഡിൽ ആഞ്ഞിലിപ്പറമ്പ് സിമി മൻസിലിൽ സിജി (രാജപ്പൻ), വട്ടപ്പള്ളി സ്വേദശി മണി ഫൈസൽ എന്നിവരാണ് മുഖത്തും നെഞ്ചിലും ഇടിച്ച് അസഭ്യം പറയുകയും പണം എടുത്തശേഷം വീണ്ടും വരുമെന്ന ഭീഷണി മുഴക്കി പോയതെന്നും എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇവർ രണ്ടുപേരും മുമ്പ് പലതവണ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസിൽ പരാതിനൽകിയിട്ടും അവർ അന്വേഷണം നടത്തിയില്ല. പ്രതികൾ എന്തിനും പോകുന്നവരാെണന്നും അവരോട് പ്രതികരിക്കേെണ്ടന്നുമാണ് പൊലീസ് പറയുന്നതെന്ന് സാബു പറയുന്നു. ഏത് സമയത്തും ഇവർ ആക്രമിക്കുമെന്ന ഭയത്തിലാണ് ജീവിക്കുന്നതെന്ന് സാബു പറഞ്ഞു. എന്നാൽ, തങ്ങൾക്ക് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് സൗത് പൊലീസ് അറിയിച്ചത്. സൗത് പൊലീസിനെതിരെ പരാതി പ്രളയം പരാതിപ്പെടുന്നവരെ ഉപദേശിച്ച് 'നല്ലവഴിക്ക്' തിരിച്ചു വിടുന്നെന്ന് ആലപ്പുഴ: പരാതിയുമായി എത്തുന്നവരെ ഉപദേശിച്ച് 'നല്ലവഴിക്ക്' തിരിച്ചു വിടുകയാണ് ഇപ്പോൾ സൗത് പൊലീസ് ചെയ്യുന്ന പ്രധാന പണി. അടുത്തിടെ പരാതികളുമായി എത്തിയ എല്ലാവരുടെയും അനുഭവം ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണെന്നാണ് ആക്ഷേപം. സൗത് പൊലീസിലേക്ക് പരാതിയുമായി പോകാൻ തന്നെ ഭയമാണെന്ന് ചിലർ പറയുന്നു. അടുത്തിടെയാണ് നഗരമധ്യത്തിലെ ഒരു ബ്യൂട്ടിപാർലർ സലൂണിൽ ആറുവയസ്സുകാരനെ സലൂണിലെ ജീവനക്കാരനായ ഇതരസംസ്ഥാനക്കാരൻ ലൈംഗികമായി ആക്രമിച്ചത്. ഇതിെൻറ പരാതിയുമായി എത്തിയ കുട്ടിയുടെ വീട്ടുകാേരാടും പൊലീസ് അങ്ങേയറ്റം മോശമായാണ് പെരുമാറിയതത്രെ. സലൂൺ ഉടമക്ക് അനുകൂലമായാണ് സൗത് പൊലീസ് നടപടി എടുത്തതെന്ന് അന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പച്ചക്കറി മാർക്കറ്റിലെ ഗുണ്ടപിരിവിനെ കുറിച്ച് പരാതി കൊടുക്കാൻ വന്ന വ്യാപാരിയെയും പൊലീസ് ഉപദേശിച്ച് അയക്കുകയായിരുന്നു. പ്രതികൾ മാനസിക രോഗികളാണെന്നും അവർക്കെതിരെ പരാതി നൽകേണ്ടെന്നും പൊലീസ് തന്നെ പരാതിക്കാരോട് പറയും. അടുത്തിടെ പെൺകുട്ടിയെ കാണാതായ കേസിൽ കുട്ടിയുടെ അച്ഛനിൽനിന്ന് കേസ് അന്വേഷിക്കാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ കേസിലും ചില പൊലീസുകാർ ഉൾപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.