കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാവുന്ന പൊടിപടലങ്ങളുടെ അളവ് ക്രമാതീതമായി വർധിച്ചെന്ന് മലിനീകരണ നിയന്ത്രണബോർഡ്. തീപിടിത്തത്തെത്തുടര്‍ന്നുണ്ടായ പുകയാണ് കൊച്ചിയില്‍ വ്യാപിച്ചത്. ജില്ല കലക്ടറുടെ അടിയന്തര ഇടപെടലിനെ തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് വിവരം. അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുടെ അളവില്‍ ഒന്നര ഇരട്ടിയിലേറെ വര്‍ധനയുണ്ടായിട്ടുണ്ട്. ആസ്ത്മ, അലര്‍ജി രോഗികളെ ഗുരുതരമായി ബാധിക്കാവുന്ന പൊടിപടലങ്ങളാണ് വ്യാപിക്കുന്നത്. പരിസര വാസികള്‍ മാസ്‌ക് ധരിക്കണമെന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു. മാലിന്യ പ്ലാൻറിന് ചുറ്റിലും ഏകദേശം പത്ത് കിലോ മീറ്ററോളം ഭാഗത്താണ് പൊടിപടലങ്ങളുടെ അളവ് വര്‍ധിച്ചത്. തീപിടിത്തം തുടങ്ങിയപ്പോൾ മുതൽ അധികൃതർ അന്തരീക്ഷത്തിലെ മാറ്റങ്ങൾ പരിശോധിച്ച് വരുകയായിരുന്നു. ഇതിനിടെയാണ് കനത്ത പുക വ്യാപിച്ചത്. കാറ്റ് വീശിയതോടെ തീ വലിയതോതില്‍ പടരുകയും പരിസരമാകെ പുകയില്‍ മുങ്ങുകയുമായിരുന്നുവെന്നാണ് കണക്കുകൂട്ടല്‍. വൈറ്റിലയില്‍ ഉള്‍പ്പെടെ ബോര്‍ഡിെൻറ കീഴിലുള്ള റീഡിങ് സ്‌റ്റേഷനുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ വൈറ്റിലയില്‍ അന്തരീക്ഷത്തില്‍ നൈട്രജന്‍ ഓക്സൈഡിെൻറ അളവ് കൂടിയതായാണ് കണ്ടെത്തൽ. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ച് നൈട്രജന്‍ വാതകം കത്തിയതിനെത്തുടര്‍ന്നാണ് നൈട്രജന്‍ ഓക്സൈഡിെൻറ അളവ് വര്‍ധിച്ചതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇത് ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. ബോർഡിെൻറ റിപ്പോർട്ടിനെ തുടർന്ന് ദേശീയ ഗ്രീൻ ട്രൈബ്യൂണൽ സംസ്ഥാന ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള പ്ലാൻറ് സന്ദർശിച്ചു. ബോർഡിെൻറ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന് കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.