For Back page നാട്​ സാക്ഷിയായി; സ്​നേഹോപഹാരമായി അക്ഷരവീട്​

കണ്ണൂർ: സ്നേഹാക്ഷരങ്ങളാൽ ഇഴചേർത്ത അക്ഷരവീട് പദ്ധതിയിലെ ഏഴാമത് വീടായ 'എ' പ്രൗഢഗംഭീരമായ ചടങ്ങിൽ ഗുസ്തിതാരം ടി.എം. രഞ്ജിത്തിന് സമർപ്പിച്ചു. താഴെ ചൊവ്വയിൽ പ്രത്യേകമൊരുക്കിയ വേദിയിൽ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി വ്യവസായമന്ത്രി ഇ.പി. ജയരാജൻ താക്കോൽ കൈമാറി. 'മാധ്യമം' ദിനപത്രവും സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ധനവിനിമയരംഗത്തെ ആഗോളസ്ഥാപനമായ യൂനിമണിയും ആരോഗ്യമേഖലയിലെ അന്താരാഷ്ട്ര ബ്രാൻഡായ എൻ.എം.സി ഗ്രൂപ്പും ചേർന്ന് ഒരുക്കുന്ന അക്ഷരവീട് പദ്ധതിയിലെ കണ്ണൂർ ജില്ലയിലെ ആദ്യവീടാണിത്. കേവലം, വീടില്ലാത്തവർക്ക് വീടുവെച്ചുകൊടുക്കുന്ന പദ്ധതിയല്ല അക്ഷരവീട് പദ്ധതിയെന്നും ജീവിതത്തി​െൻറ അവസാനംവരെ ഉപകാരപ്പെടുന്ന ഉപഹാരമാണിതെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഒരു മനുഷ്യ​െൻറ ജീവിതത്തി​െൻറ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. സംസ്ഥാനത്ത് അഞ്ചു ലക്ഷം പേർക്ക് വീടില്ല. അവർക്ക് വീടൊരുക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. അപ്പോൾ ഇത്തരത്തിലുള്ള എല്ലാശ്രമങ്ങളും പ്രോത്സാഹജനകമാണെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി മുഖ്യരക്ഷാധികാരിയും തുറമുഖ, പുരാവസ്തുമന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. 'മാധ്യമം' ഡെപ്യൂട്ടി എഡിറ്റർ (അഡ്മിൻ) ഇബ്രാഹീം കോട്ടക്കൽ പദ്ധതി വിശദീകരിച്ചു. കാസർകോട് സ്വദേശി നന്ദന കൃഷ്ണക്കായി നിർമിക്കുന്ന 'ജ' വീടി​െൻറ ഫലകം പി.കെ. ശ്രീമതി എം.പിയും കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്ഷാനായി നിർമിക്കുന്നു 'ഝ' വീടി​െൻറ ഫലകം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും കൈമാറി. യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ, കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി.ഒ. മോഹനൻ, കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ മാസ്റ്റർ, എസ്. ഷഹീദ, തൈക്കണ്ടി മുരളീധരൻ, ഹാബിറ്റാറ്റ് റീജനൽ എൻജിനീയർ അജിത്ത്, കണ്ണൂർ ജില്ല ഇന്ത്യൻ സ്റ്റൈൽ റസ്ലിങ് അസോസിയേഷൻ പ്രസിഡൻറ് പി. ഷാഹിൻ, 'മാധ്യമം' കണ്ണൂർ ജില്ല രക്ഷാധികാരി യു.പി. സിദ്ദീഖ് മാസ്റ്റർ, 'മാധ്യമം' കാസർകോട് ജില്ല രക്ഷാധികാരി മുഹമ്മദ് ഷാഫി, ടി.കെ. മുഹമ്മദലി, 'മാധ്യമം' സീനിയർ ന്യൂസ് എഡിറ്റർമാരായ സി.കെ.എ. ജബ്ബാർ, ബി.കെ. ഫസൽ, 'മാധ്യമം' കണ്ണൂർ യൂനിറ്റ് ചീഫ് സബ് എഡിറ്റർ എ.കെ. ഹാരിസ്, ടി.എം. രഞ്ജിത്തി​െൻറ ഭാര്യ ജൂന എന്നിവർ സംബന്ധിച്ചു. സംഘാടകസമിതി ചെയർപേഴ്സൻകൂടിയായ കണ്ണൂർ മേയർ ഇ.പി. ലത സ്വാഗതവും 'മാധ്യമം' കണ്ണൂർ യൂനിറ്റ് സീനിയർ റീജനൽ മാനേജർ കെ. ഉമർ ഫാറൂഖ് നന്ദിയും പറഞ്ഞു. പ്രദേശവാസികളും നാട്ടുകാരും വ്യാപാരികളും സമൂഹത്തി​െൻറ വിവിധ തുറകളിലുള്ളവരും ചടങ്ങിനെത്തി. ഉദ്ഘാടനച്ചടങ്ങിനുശേഷം അരങ്ങേറിയ പ്രദർശന ഗുസ്തി മത്സരവും ഗാനമേളയും ചടങ്ങിന് കൊഴുപ്പേകി. ടി.എം. രഞ്ജിത്തിന് കായികവകുപ്പ് സാമ്പത്തികസഹായം നൽകും –മന്ത്രി കണ്ണൂർ: അക്ഷരവീടിലൂടെ ആദരിക്കപ്പെട്ട ഗുസ്തിതാരം ടി.എം. രഞ്ജിത്തിന് കൈത്താങ്ങായി സർക്കാറും. രഞ്ജിത്തിന് സാമ്പത്തികസഹായം നൽകാൻ കായികവകുപ്പ് നടപടി സ്വീകരിക്കുമെന്ന് അക്ഷരവീട് സമർപ്പണവേദിയിൽ മന്ത്രി ഇ.പി. ജയരാജൻ പ്രഖ്യാപിച്ചു. ഗൾഫിൽ വെച്ചുണ്ടായ അപകടത്തിൽ ശരീരത്തി​െൻറ ചലനശേഷി നഷ്ടപ്പെട്ട ടി.എം. രഞ്ജിത്ത് ഏറക്കാലത്തെ ചികിത്സയിലൂടെയാണ് എഴുന്നേറ്റ് നടക്കുന്നത്. ഇപ്പോഴും ചികിത്സയുടെ പ്രയാസങ്ങൾ അനുഭവിക്കുന്നത് പി.കെ. ശ്രീമതി എം.പിയും കൗൺസിലർ തൈക്കണ്ടി മുരളീധരനും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേ തുടർന്നാണ് സഹായം പ്രഖ്യാപിച്ചത്. Photo caption sp 10,11 ഗുസ്തിതാരം ടി.എം. രഞ്ജിത്തിന് അക്ഷരവീടി​െൻറ താക്കോല്‍ മന്ത്രി ഇ.പി. ജയരാജന്‍ കൈമാറുന്നു. പി.കെ. ശ്രീമതി എം.പി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂർ മേയര്‍ ഇ.പി. ലത, യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.