കായംകുളം: കായംകുളം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗവ. വനിത പോളിടെക്നിക്കിെൻറ കെട്ടിട സമുച്ചയം, കായലോര ടൂറിസം പദ്ധതികള്‍, കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും മള്‍ട്ടിപ്ലക്സ് തിയറ്ററിെൻറ ശിലാസ്ഥാപനവും സഹകരണ സ്പിന്നിങ് മില്‍ കരീലകുളങ്ങര പൊലീസ് സ്റ്റേഷന് വിട്ടുനല്‍കിയ 25 സെൻറ് ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങലുമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. കായല്‍ത്തീരത്ത് നിര്‍മിച്ച മത്സ്യകന്യകയുടെ ശിൽപം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനാച്ഛാദനം ചെയ്യും. 8.45 കോടി വിനിയോഗിച്ചാണ് വനിത പോളിടെക്നിക്കിൽ കെട്ടിട സമുച്ചയം നിർമിച്ചത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റല്‍ എന്നിവക്ക് ബഹുനില കെട്ടിടങ്ങളും പ്രിന്‍സിപ്പൽ ക്വാര്‍ട്ടേഴ്സുമാണുള്ളത്. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.90 കോടി വിനിയോഗിച്ചാണ് കായംകുളം കായലോര ടൂറിസം പദ്ധതികള്‍ നടപ്പാക്കിയത്. ജലോത്സവം വീക്ഷിക്കാനുള്ള പവിലിയന്‍, ജോണ്‍സ് കൊല്ലകടവ് നിർമിച്ച ജലകന്യകയുടെ ശിൽപം, ബോട്ട് വാക് വ്യൂ, വ്യാപാര സമുച്ചയങ്ങള്‍, ഇൻറര്‍പ്രട്ടേഷന്‍ സെൻറര്‍, പൊലീസ് ബൂത്ത്, ലാൻഡ്സ്കേപ്പിങ്, അലങ്കാരദീപങ്ങള്‍, വാട്ടര്‍ഫൗണ്ടന്‍, പാര്‍ക്കിങ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മുന്‍ എം.എല്‍.എ സി.കെ. സദാശിവെൻറ മണ്ഡല ആസ്തി വികസന ഫണ്ടില്‍നിന്ന് മൂന്ന് കോടി െചലവഴിച്ചാണ് കൃഷ്ണപുരം അതിര്‍ത്തിച്ചിറയിലെ സാംസ്കാരിക വിനോദകേന്ദ്രത്തിെൻറ രണ്ടാംഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. കൃത്രിമ തടാകം, തടാകത്തിന് ചുറ്റും കല്‍പടവുകള്‍, പെഡല്‍ബോട്ട് സംവിധാനങ്ങള്‍, മണ്ഡപങ്ങള്‍, അലങ്കരദീപങ്ങള്‍, കഫറ്റേരിയ, ഗാലറി, സൈക്കിളിങ് ട്രാക്ക്, ഓഫിസ് എന്നിവയാണ് ഇവിടെയുള്ളത്. 15.03 കോടി െചലവഴിച്ചാണ് 40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് തിയറ്ററും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന മള്‍ട്ടിപ്ലക്സ് തിയറ്റർ കോംപ്ലക്സ് സ്ഥാപിക്കുന്നത്. നഗരസഭയുടെ 77 സെൻറ് സ്ഥലമാണ് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് പടിഞ്ഞാറ് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് കൈമാറിയത്. മൂന്ന് സ്ക്രീനിൽ 504 പേര്‍ക്ക് ഒരേ സമയം സിനിമ കാണാനുള്ള സൗകര്യമാണ് ഒരുക്കുക. അത്യാധുനികരീതിയിെല ഫോര്‍ കെ െപ്രാജക്ഷന്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട്, മള്‍ട്ടി ലെവല്‍ അകൗസ്റ്റിക് ഇൻറീരിയര്‍, ത്രിമാന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള സില്‍വര്‍ സ്ക്രീന്‍, പുഷ് ബാക്ക് സീറ്റുകള്‍, റാംപ്, ലിഫ്റ്റ് സൗകര്യങ്ങള്‍, വിശാല പാര്‍ക്കിങ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ യു. പ്രതിഭ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, കലക്ടർ എസ്. സുഹാസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ തുടങ്ങിയവർ പെങ്കടുക്കും. പമ്പ് ഒാപറേറ്ററെ മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചതായി പരാതി ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിലെ അനന്തപുരം കുടിവെള്ള പമ്പ് ഓപറേറ്ററെ നാലംഗ സംഘം ഭീഷണിപ്പെടുത്തി ജലവിതരണ മോട്ടർ പ്രവർത്തനം ബലമായി നിർത്തിവെപ്പിച്ചു. ഹരിപ്പാട് ജലവിതരണ വിഭാഗം സ്ഥിരം ജീവനക്കാരൻ ഷിനോദിനെയാണ് ബൈക്കിലെത്തിയ നാലുയുവാക്കൾ വെള്ളിയാഴ്ച രാത്രി 11 ഒാടെ പമ്പ് ഹൗസിലെത്തി ഭീഷണിപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇവർ ''കുമാരപുരത്തുകാരും അനന്തപുരത്തുകാരും ഇനി വെള്ളം കുടിക്കണ്ടടാ, മോേട്ടാർ ഓഫാക്കടാ'' എന്നിങ്ങനെ പറഞ്ഞാണ് ഓപറേറ്ററെ ഭീഷണിപ്പെടുത്തിയത്. പിന്നീട് ബലം പ്രയോഗിച്ച് മോേട്ടാർ ഓഫാക്കുകയും ചെയ്തു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും മുഴക്കിയാണ് ഇവർ സ്ഥലംവിട്ടത്. ഷിനോദ് ഹരിപ്പാട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.