കായംകുളം: കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഹരിപ്പാടുനിന്നും വീണ്ടും കരീലക്കുളങ്ങരയിലേക്ക് വരാനുള്ള വഴിതുറക്കുന്നു. സഹകരണ സ്പിന്നിങ് മിൽ ഉടമസ്ഥതയിലുള്ള 25 സെൻറ് സ്ഥലം സൗജന്യമായി വിട്ടുനൽകാനുള്ള തീരുമാനമാണ് പ്രവർത്തന പരിധിക്കുള്ളിൽ സ്റ്റേഷൻ കെട്ടിടം ഉയരാൻ സാധ്യത തെളിച്ചത്. ഭൂമിയുടെ കൈമാറ്റ രേഖകൾ 25ന് കായംകുളത്ത് എത്തുന്ന മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മിൽ ചെയർമാൻ എം.എ. അലിയാർ അറിയിച്ചു. നിലവിൽ പ്രവർത്തനപരിധി വിട്ടുള്ള ഹരിപ്പാട് താപനിലയം വക കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൊലീസിന് സ്വന്തം പരിധിയിലേക്ക് കയറണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കരീലക്കുളങ്ങര കളരിക്കൽ ജങ്ഷനിലെ വാടകക്കെട്ടിടം ജീർണാവസ്ഥയിലായതോടെയാണ് 10 വർഷം മുമ്പ് നങ്ങ്യാർകുളങ്ങരയിലെ എൻ.ടി.പി.സി കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റേണ്ടിവന്നത്. പ്രവർത്തനപരിധിക്കുള്ളിൽ വാടകക്കെട്ടിടം കണ്ടെത്താനാവാതെ വന്നതാണ് ഇതിന് കാരണമായത്. സ്റ്റേഷൻ കിലോമീറ്റുകൾക്കപ്പുറത്തേക്ക് മാറിയത് ആവലാതികളുമായി എത്തുന്ന സാധാരണക്കാരെയാണ് കൂടുതൽ വലച്ചത്. പ്രദേശത്ത് പൊലീസിെൻറ സാന്നിധ്യത്തിനും തടസ്സം നേരിട്ടു. ഇത് ക്രമസമാധാന നിയന്ത്രണമടക്കമുള്ളവയെയും ബാധിച്ചു. ഇതോടെയാണ് സഹകരണ സ്പിന്നിങ് മില്ലിെൻറ സ്ഥലം വിട്ടുനൽകുന്നത് സംബന്ധിച്ച് ആലോചന തുടങ്ങിയതെന്ന് അലിയാർ പറഞ്ഞു. വ്യവസായ വകുപ്പിേൻറതടക്കമുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു. ജനങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയെന്ന താൽപര്യത്തോടെയാണ് സ്ഥലം വിട്ടുനൽകാൻ ഭരണസമിതി തീരുമാനിച്ചത്. ഇവിടെ വേഗത്തിൽ കെട്ടിടം നിർമിക്കുമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി. സുധാകരൻ, യു. പ്രതിഭ എം.എൽ.എ എന്നിവരുടെ സഹായവും തീരുമാനത്തിന് വേഗം ലഭിക്കാൻ കാരണമായതായി അദ്ദേഹം പറഞ്ഞു. വാർഷികവും കുടുംബസംഗമവും വള്ളികുന്നം: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വാർഷികവും കുടുംബ സംഗമവും 26ന് ഉച്ചക്ക് 2.30 മുതൽ ചൂനാട് യു.പി സ്കൂളിന് സമീപം നടക്കും. വ്യാപാരികളുടെ ജീവകാരുണ്യ പദ്ധതിക്കും തുടക്കം കുറിക്കും. 51 രോഗികൾക്ക് ചികിത്സ സഹായം നൽകുന്ന പദ്ധതിയാണിത്. വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച ടിന്നുകളിൽനിന്ന് ലഭിക്കുന്ന തുകയാണ് ഇതിന് വിനിയോഗിക്കുന്നത്. 'ആരോഗ്യമുള്ള പുതുതലമുറ' എന്ന ലക്ഷ്യത്തിൽ കരുതൽ പദ്ധതികളും നടപ്പാക്കും. സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വൈദ്യുതി മുടങ്ങും കായംകുളം: കായംകുളം, കറ്റാനം, വള്ളികുന്നം, കൃഷ്ണപുരം സെക്ഷനുകളുടെ പരിധിയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും. ഇടപ്പോൺ 220, കായംകുളം 110 കെ.വി സബ്സ്റ്റേഷനുകളിലെ വാർഷിക അറ്റകുറ്റപ്പണികളാണ് വൈദ്യുതി മുടക്കത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.