കോതമംഗലം: ആൻറണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ടുചിറ കുടിവെള്ള പദ്ധതിയുടെയും, നെല്ലിക്കുഴി പഞ്ചായത്തിലെ പുലിമല കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ വിരിപ്പക്കാട്ടുചിറയിൽ നിർമിച്ച പമ്പ് ഹൗസും നെല്ലിക്കുഴി പുലിമലയിൽ നിർമിച്ച ഉപരിതല ജലസംഭരണിയുമാണ് ഉദ്ഘാടനം െചയ്തത്. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോയ്സ് ജോർജ് എം.പി മുഖ്യാതിഥിയായി. കോട്ടപ്പടി പഞ്ചായത്തിലെ ആദ്യകാല കുടിവെള്ള പദ്ധതിയാണ് വിരിപ്പക്കാട്ട് ചിറയിലേത്. കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ചായിരുന്നു നിലവിലെ പ്രവർത്തനം. ദശാബ്ദങ്ങൾ പഴക്കമുള്ള കിണറും, പമ്പ് ഹൗസും നവീകരിച്ച് ജല ലഭ്യതയുള്ള ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 42 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിലെ പുലിമലയിൽ ഒരു ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ജലസംഭരണി നിർമിച്ചാണ് പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, പഞ്ചായത്ത് പ്രസിഡൻറുമാരായ എം.കെ. വേണു, രഞ്ജി രവി, ജില്ല പഞ്ചായത്ത് അംഗം കെ.എം. പരീത്, വൈസ് പ്രസിഡൻറുമാരായ റംല മുഹമ്മദ്, എ.ആർ. വിനയൻ, ബ്ലോക്ക് അംഗങ്ങളായ എം.എൻ. ശശി, എ.വി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ എം.കെ. എൽദോസ്, അമ്പിളി മണി, ബിനോയ് ജോസഫ്, ബിൻസി എൽദോസ്, ഷാൻറി എൽദോസ്, ഷൈമോൾ ബേബി, അഭിജിത്ത് എം. രാജു, അജിത വിൽസൺ, പരീക്കുട്ടി കുന്നത്താൻ, ജോയി എബ്രഹാം, ബിസി ജോസ്, സഹീർ കോട്ടപ്പറമ്പിൽ, മൃദുല ജനാർദനൻ, താഹിറ സുധീർ, ബിജു മാണി, സന്ധ്യ അനിൽകുമാർ, അരുൺ സി. ഗോവിന്ദ്, ശോഭാ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.