ഭീകരാക്രമണം: മറുപടിനൽകാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട് -കെ.സി. വേണുഗോപാൽ കാസർകോട്ട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തത് ഭീരുവായതിനാൽ -മുല്ലപ്പള്ളി മണ്ണഞ്ചേരി: പുൽവാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കോൺഗ്രസിെൻറ ചോദ്യങ്ങൾക്ക് ഉത്തരംപറയാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് കെ.സി. വേണുഗോപാൽ എം.പി. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രക്ക് കലവൂരിൽ നൽകിയ സ്വീകരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാധാരണമായി 2800 സൈനികരെ റോഡിലൂടെ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട സുരക്ഷയിൽ എങ്ങനെ വീഴ്ചയുണ്ടായെന്നതിന് പ്രധാനമന്ത്രിക്ക് മറുപടിയില്ല. പുൽവാമയിൽ 3.10ന് ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രി ഷൂട്ടിങ്ങിലായിരുന്നു. പിന്നീട് രണ്ട് മണിക്കൂർ കഴിഞ്ഞ് മറ്റൊരു പാർട്ടി പരിപാടിയിലും പങ്കെടുത്തു -എം.പി പറഞ്ഞു. കാസർകോട്ട് സി.പി.എമ്മുകാർ കൊലപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കാത്തത് അദ്ദേഹം ഭീരുവായതിനാലാെണന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണത്തിനെതിരെ ദ്വിമുഖ പോരാട്ടത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. ബാബു, മാന്നാർ അബ്ദുൽ ലത്തീഫ്, ബി. ബൈജു, ഡി. സുഗതൻ, എം. മുരളി, കെ.വി. മേഘനാദൻ തുടങ്ങിയവർ സംസാരിച്ചു. എസ്.യു.സി.െഎ പോസ്റ്റ് ഒാഫിസ് മാർച്ച് ആലപ്പുഴ: മോദി സർക്കാറിെൻറ ജനദ്രോഹനയങ്ങൾക്കും അഴിമതിക്കുമെതിരെ എസ്.യു.സി.െഎ (കമ്യൂണിസ്റ്റ്) രാജ്യവ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഇരുമ്പുപാലം പോസ്റ്റ് ഒാഫിസിലേക്ക് മാർച്ച് നടത്തി. ജില്ല സെക്രട്ടറി എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വർഗീസ് എം. ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ആർ. പാർഥസാരഥി വർമ, ജില്ല കമ്മിറ്റി അംഗം ടി. മുരളി, കെ.ആർ. ശശി, എം.എ. ബിന്ദു, കെ. ബിമൽജി, എസ്. അലീന എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിന് ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ശിവൻകുട്ടി, എൻ.കെ. ശശികുമാർ, പി.ആർ. സതീശൻ, ടി. കോശി, കെ.ആർ. ഒാമനക്കുട്ടൻ, കെ.പി. മനോഹരൻ, എൻ. ഉദയകുമാർ, എൻ.ആർ. അജയകുമാർ, പി.കെ. ശശി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.