സംഘ്​പരിവാർ ഫാഷിസത്തിനെതിരെ ഏറ്റുമുട്ടാൻ കഴിയുക സി.പി.എമ്മിന്​ മാത്രം ^കോടിയേരി

സംഘ്പരിവാർ ഫാഷിസത്തിനെതിരെ ഏറ്റുമുട്ടാൻ കഴിയുക സി.പി.എമ്മിന് മാത്രം -കോടിയേരി കായംകുളം: സംഘ്പരിവാർ ഫാഷിസത്ത ിനെതിരെ മുഖാമുഖം ഏറ്റുമുട്ടാൻ സി.പി.എമ്മിന് മാത്രമെ കഴിയുകയുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണയാത്ര സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരണത്തിൽ മനുഷ്യരുടെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. മുസ്ലിംകളുടെയും പട്ടാളക്കാരുടെയും ജീവന് സുരക്ഷിതത്വമില്ല. ന്യായാധിപൻമാരെയും സാംസ്കാരിക പ്രവർത്തകരെയും വെടിവെച്ച് കൊല്ലുകയാണ്. സംഘ്പരിവാറിനോട് കോൺഗ്രസിന് മൃദുസമീപനമാണുള്ളത്. കാസർകോട് കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടിൽ സർക്കാർ പ്രതിനിധിയായി എത്തിയ മന്ത്രിയെ കോൺഗ്രസുകാർ തെറിവിളിച്ചു. എന്നാൽ, ആർ.എസ്.എസ് നേതാവ് എത്തിയപ്പോൾ മിണ്ടാട്ടമില്ല. കാസർകോട് സംഭവം നിർഭാഗ്യകരമാണ്. ആക്രമവും കൊലപാതകവും ഇല്ലാത്ത സമാധാന കേരളമെന്ന ലക്ഷ്യം തകർക്കാതിരിക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ എൻ. സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. പ്രകാശ് ബാബു, പി.എം. മാത്യു, കാസിം ഇരിക്കൂർ, ആർ. നാസർ, എം.എ. അലിയാർ, കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ, പി. അരവിന്ദാക്ഷൻ, പി. ഗാനകുമാർ, യു. പ്രതിഭ എം.എൽ.എ, എൻ. ശിവദാസൻ, എ.എ. റഹിം, സക്കീർ മല്ലൻചേരിൽ, എം.വി. ശ്യം, സജീവ് പുല്ലുകുളങ്ങര, ഷിഹാബുദ്ദീൻ കൂേട്ടത്ത്, നിസാർ കാക്കോന്തറ തുടങ്ങിയവർ സംസാരിച്ചു. ജനമഹായാത്ര: ഭരണത്തെക്കുറിച്ച് സംവാദത്തിന് തയാറാേണാ എന്ന ചോദ്യത്തിന് പിണറായിക്ക് മറുപടിയില്ല -മുല്ലപ്പള്ളി പൂച്ചാക്കൽ: എൽ.ഡി.എഫ് ഭരണം 1000 ദിവസം പൂർത്തിയാകുമ്പോൾ തുറന്ന വേദിയിൽ സംവാദത്തിന് തയാറാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിട്ടിെല്ലന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനമഹായാത്രക്ക് പൂച്ചാക്കൽ തെക്കെക്കരയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളെ കൊന്നുതള്ളുന്ന കൊലക്കത്തി താഴെ വെക്കാനുള്ള ആർജവം പിണറായി കാണിക്കണം. പ്രളയം കടന്നുപോയിട്ട് ആറ് മാസം കഴിഞ്ഞിട്ടും അതേക്കുറിച്ച് രൂപരേഖപോലും തയാറാക്കാൻ സാധിക്കാത്ത സർക്കാറിന് ആരോടാണ് പ്രതിബദ്ധതയെന്ന് വ്യക്തമാക്കണം. കയർ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ ധനമന്ത്രിക്കായിട്ടിെല്ലന്നും അദ്ദേഹം ആരോപിച്ചു. കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജി. പദ്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ്, എം. ലിജു, കെ. ബാബു, സി.ആർ. ജയപ്രകാശ്‌, എ.എ. ഷുക്കൂർ, ശൂരനാട് രാജശേഖരൻ, ഷാനിമോൾ ഉസ്മാൻ, എം. മുരളി, ജോൺസൺ എബ്രഹാം, സജീവ് ജോസഫ്, ടി.ജി. രഘുനാഥപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.