മൂവാറ്റുപുഴ: വാളകം ഹോമിയോ ആശുപത്രിക്ക് പുതിയ മന്ദിരം ഒരുങ്ങുന്നു. ജോയ്സ് ജോര്‍ജ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 26 ലക്ഷം രൂപ അനുവദിച്ചതോടെയാണ് ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരം ഒരുങ്ങുന്നത്. വാളകം അമ്പലംപടിയില്‍ എസ്.സി കമ്യൂണിറ്റി ഹാളിലാണ് നിലവില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. അമ്പലംപടിയില്‍തന്നെ പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്താണ് പുതിയ മന്ദിരവും നിര്‍മിക്കുന്നത്. ഹോമിയോ ആശുപത്രിയ്ക്ക് പുതിയ മന്ദിരമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ മന്ദിരം നിര്‍മിക്കുന്നതോടെ പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. മന്ദിരത്തിെൻറ ശിലാസ്ഥാപനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ജോയ്സ് ജോര്‍ജ് എം.പി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാറിെൻറ ആയിരംദിനം അഗതിരഹിത കേരളം ബ്ലോക്ക്തല ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.