ആലപ്പുഴ: ഹരിദാസ് പകർന്ന ചായ കുടിക്കാത്ത ഒരു കോൺഗ്രസ് നേതാക്കളും ആലപ്പുഴയിലുണ്ടാവില്ല. 45 വർഷമായി ആലപ്പുഴ െഎ.എ ൻ.ടി.യു.സി ഒാഫിസ് ജീവനക്കാരനായ അദ്ദേഹത്തെ സംസ്ഥാന-ദേശീയ നേതാക്കളും നന്നായി അറിയും. കടുത്ത പനിയും ശരീരത്തിൽ നീരുമായി ഇൗ 65കാരൻ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ട് ഒരാഴ്ചയിലേറെയായി. വിവരം കോൺഗ്രസ്, െഎ.എൻ.ടി.യു.സി നേതാക്കളാരും അറിഞ്ഞിട്ടില്ല. അവരെ അറിയിക്കാൻ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ ആശുപത്രിയിൽ മോഷണംപോയി. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന െഎ.എൻ.ടി.യു.സി ഒാഫിസിലെ തൂപ്പ് ജോലിയടക്കം എല്ലാം ചെയ്തിരുന്നത് ഹരിദാസാണ്. ഒാഫിസ് കെട്ടിടം പൊളിച്ച് പുതിയ കോൺക്രീറ്റ് കെട്ടിടം പണിയാൻ തീരുമാനിച്ചതോടെ ജോലി നഷ്ടമായി. പാർട്ടി പരിപാടികളിൽ ഭക്ഷണം വിളമ്പുന്നതും പോസ്റ്ററുകൾ ഒട്ടിക്കുന്നതും െഎ.എൻ.ടി.യു.സി കെട്ടിടത്തിലുണ്ടായിരുന്ന കടകളുടെ വാടക പിരിക്കുന്നതും ഹരിദാസ് തന്നെയായിരുന്നു. സൈക്കിളിൽ മാധ്യമസ്ഥാപനങ്ങളിൽ വാർത്തക്കുറിപ്പുകൾ എത്തിക്കുന്നത് അടക്കമം ജോലികൾ 20 വയസ്സ് മുതൽ തുടങ്ങിയതാണ്. തൊഴിലാളി പ്രസ്ഥാനത്തിലെ തൊഴിലാളിയായി ജീവിതത്തിെൻറ നല്ലപങ്ക് ചെലവഴിച്ചിട്ടും ഹരിദാസിെൻറ കൈയിൽ സമ്പാദ്യമായി ഒന്നുമില്ല. തലചായ്ക്കാനായി ഒരു വീട് പോലും സ്വന്തമായി ഇല്ല. 10 വർഷം മുമ്പ് ശമ്പളം 3000 രൂപയായി വർധിപ്പിച്ചിരുന്നു. എങ്കിലും ഒാരോ മാസവും കൈയിൽ കിട്ടിയിരുന്നത് 1500 രൂപ വീതം മാത്രമായിരുന്നുവെന്ന് ഹരിദാസ് പറയുന്നു. വാർധക്യം വകവെക്കാതെ ഒരു സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജോലിക്ക് പോയിരുന്നു. റിസോർട്ടിലെ പണിക്കുശേഷം വീണ്ടും മുപ്പാലത്തിന് സമീപം ജൈനക്ഷേത്രത്തിൽ സെക്യൂരിറ്റി േജാലിക്ക് പോകും. അമിതജോലിയും മതിയായി ഉറങ്ങാനാവാത്തതുമാണ് ഹരിദാസിനെ രോഗിയാക്കിയത്. ഭാര്യ വിജയമ്മയാണ് ഹരിദാസിന് ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. െഎ.എൻ.ടി.യു.സി കെട്ടിടംപണി പൂർത്തിയാവുേമ്പാൾ വീണ്ടും േജാലിക്ക് വിളിക്കാമെന്ന് നേതാക്കന്മാർ പറഞ്ഞിട്ടുെണ്ടന്ന് ഹരിദാസ് പറയുന്നു. കളർകോെട്ട റോസ്വില്ല എന്ന വാടകവീട്ടിൽ ഭാര്യയോടും പെയിൻറിങ് തൊഴിലാളിയായ മകൻ പ്രദീപും കുടുംബവും ഹരിദാസിനൊപ്പമുണ്ട്. കടുത്ത പരാധീനതക്കിടയിലും മനസ്സിൽ അടക്കിപ്പിടിക്കുകയാണ് ഹരിദാസ് തെൻറ പരിഭവങ്ങൾ. -ജിനു റെജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.