റിയാദില്‍നിന്ന് നാട്ടിലേക്കുവന്ന യുവാവ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

അങ്കമാലി: റിയാദില്‍നിന്ന് ലീവിന് നാട്ടിലേക്കുവന്ന യുവാവ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മര ിച്ചു. മലപ്പുറം ചേളാരി പറമ്പില്‍പീടിക അറയ്ക്കല്‍ വീട്ടില്‍ അബ്്ദുല്ലത്തീഫി​െൻറയും സാറാബീവിയുടെയും മകന്‍ മുഹമ്മദ് ഷംസുദ്ദീനാണ് (43) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12മണിയോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ലഗേജുമായി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്ലോര്‍ ബസില്‍ കയറിയ ഉടനെയാണ് കുഴഞ്ഞുവീണത്. ഉടനെ എയര്‍പോര്‍ട്ടി​െൻറ ആംബുലന്‍സില്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും മരിച്ചു. ദമ്മാമിലുള്ള മാതാപിതാക്കള്‍ എത്തിയശേഷം ഖബറടക്കം തിങ്കളാഴ്ച രാവിലെ പറമ്പില്‍പീടിക കുന്നത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: സലീന. മക്കള്‍: ഷമാസ് അഹമ്മദ്, ഷൈമ ജുമാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.