മൂവാറ്റുപുഴ: അർബുദത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തിയ മാരത്തൺ അഷ്റഫ് ഞായറാഴ്ച 55 കി.മീ. തുടർച്ചയായ ി ഒാടുന്നു. മൂവാറ്റുപുഴ ജനകീയകൂട്ടായ്മ എക്സൈസിെൻറ സഹായത്തോടെ നടത്തുന്ന 'ലഹരിക്കെതിരെ, കാൻസറിനെതിരെ, അഷ്റഫിനൊപ്പം' ബോധവത്കരണ പരിപാടിയിലാണ് അഷ്റഫ് ഒരിക്കൽകൂടി ഓടുന്നത്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ആറിന് ആരംഭിക്കുന്ന മാരത്തൺ 10ന് അവസാനിക്കും. ഇതിനിടെ 55 കി.മീ. ദൂരം 111 റൗണ്ട് അഷ്റഫ് ഓടിത്തീർക്കും. മൂന്നുവർഷം മുമ്പ് ക്രിസ്മസ്ദിനത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 51 കി.മീ. ഓടി റെക്കോഡ് സ്വന്തമാക്കിയിരുന്നു. മാരത്തണുകളിൽ തുടർച്ചയായി ഒന്നാമതെത്തുന്ന മാരത്തൺ അഷ്റഫ് രണ്ടുവർഷം മുമ്പ് ബാധിച്ച രക്താർബുദത്തെ തോൽപിച്ചശേഷം ആദ്യമായാണ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇത്രയും ദീർഘദൂരം ഓടുന്നത്. അർബുദത്തിന് ശരീരത്തെ മാത്രമേ തളർത്താനായുള്ളൂ. മനസ്സിനെ തൊടാനായില്ല. ആത്മവിശ്വാസം ചികിത്സക്കൊപ്പം ചേർന്നപ്പോൾ രോഗത്തിൽനിന്ന് അതിവേഗം വിടുതൽ നേടുകയായിരുന്നു. അമ്പതുകാരനായ അഷ്റഫ് ദിനേന രണ്ടുമണിക്കൂറോളമാണ് പരിശീലിക്കുന്നത്. സംസ്ഥാനത്തെവിടെ മാരത്തൺ നടന്നാലും പങ്കെടുക്കുന്ന അഷ്റഫ് രക്താർബുദമായെത്തിയ വിധിയുടെ പിടിയിൽ അൽപമൊന്നു തളർന്നുപോയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കുശേഷം രോഗത്തെ കീഴടക്കി മാരത്തണിലെ സ്ഥിരംഓട്ടക്കാരൻ തിരികെയെത്തിയത് അദ്ഭുതത്തോടെയാണ് കായികപ്രേമികൾ കണ്ടത്. ഡിഷ് ആൻറിന നന്നാക്കി ലഭിക്കുന്ന തുച്ഛവരുമാനത്തില്‍നിന്നാണ് രോഗിയായ ഭാര്യയും പ്ലസ് ടുവിന് പഠിക്കുന്ന മകനുമടങ്ങുന്ന കുടുംബത്തെ അഷ്റഫ് സംരക്ഷിരുന്നത്. അഷ്റഫിെൻറ ചികിത്സക്ക് നാട്ടുകാരാണ് തുണയായത്. മാരത്തണിലും മറ്റും പങ്കെടുത്ത് കിട്ടുന്ന സമ്മാനത്തുക സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ അഗതികള്‍ക്കും അനാഥകള്‍ക്കുമായി നല്‍കിയിരുന്ന അഷ്റഫിെൻറ നന്മ തിരിച്ചറിഞ്ഞ് സുമനസ്സുകളുടെ സഹായത്തോടെയാണ് അർബുദചികിത്സ നടത്തിയത്. ഞായറാഴ്ച നടക്കുന്ന മാരത്തണിെൻറ ഭാഗമായി 10 ന് നടക്കുന്ന ചടങ്ങിൽ കാൻസർരോഗ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, എക്സൈസ് ജോയൻറ് കമീഷണർ എൻ.എസ്. സലിംകുമാർ, കെ. ചന്ദ്രപാൽ എന്നിവർ ക്ലാസുകൾ നയിക്കും. ഫോട്ടൊ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.