മൂവാറ്റുപുഴ: വർണങ്ങൾ വാരിവിതറി . മൂവാറ്റുപുഴ ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിെൻറ ഭാഗമായി നടന്ന കാവടിഘോഷയാത്രയിൽ നൂറുകണക്കിനാളുകളാണ് അണിനിരന്നത്. വൈകീട്ട് മൂന്നിന് ക്ഷേത്രമുറ്റത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ ഗജകേസരി ചിറക്കര ശ്രീറാം തിടമ്പേറ്റി. കാവടി ഘോഷയാത്രയിൽ പറവൂർ മന്നം വടക്കുംനാഥൻ കാവടി സംഘത്തിനോടൊപ്പം തകിൽമേളം, ശിങ്കാരിമേളം, അമ്മൻകുടം തുടങ്ങിയ വിവിധ താളമേളങ്ങളുടെ അകമ്പടിയുണ്ടായിരുന്നു. ഘോഷയാത്രക്ക് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയൻ പ്രസിഡൻറ് വി.കെ. നാരായണൻ, വൈസ് പ്രസിഡൻറ് പി.എൻ. പ്രഭ, സെക്രട്ടറി ഇൻചാർജ് എ.കെ. അനിൽകുമാർ, ഡയറക്ടർ ബോർഡ് മെംബർമാരായ പ്രമോദ് തമ്പാൻ, എൻ. രമേശ്, ക്ഷേത്ര കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്ര മുറ്റത്തുനിന്ന് പുറപ്പെട്ട ഘോഷയാത്ര മൂവാറ്റുപുഴ കച്ചേരിത്താഴം, നെഹ്റുപാർക്ക്, വെള്ളൂർകുന്നം ക്ഷേത്രം ചുറ്റി ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രമുറ്റത്ത് സമാപിച്ചു. തുടർന്ന് ദീപാരാധനക്കും അത്താഴപൂജക്കുംശേഷം രാത്രി എട്ടിന് കൊച്ചിൻ മൻസൂർ വയലാർ ഗാനസന്ധ്യ അവതരിപ്പിച്ചു. ശനിയാഴ്ച പതിവുപൂജകൾക്കുശേഷം വൈകീട്ട് മൂന്നിന് പകൽപൂരം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.