കൊച്ചി: സിമൻറ് വില വര്‍ധനയില്‍ പ്രതിഷേധിച്ച് 27ന് നിര്‍മാണ ബന്ദ് നടത്തുമെന്ന് നിര്‍മാണമേഖലയിലെ സംഘടനകള്‍ സംയു ക്ത വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ അന്ന് സെക്രേട്ടറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കമ്പനികൾ സിമൻറ് വില ഒരു നിയന്ത്രണവുമില്ലാതെ ഉയർത്തിയിട്ടും സാധാരണക്കാരെ ബാധിക്കുന്ന വിഷയത്തിൽ ഒരു നടപടിക്കും സർക്കാർ തയാറായിട്ടില്ല. െപാതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സ് പോലും വില കുറക്കുന്നില്ല. മലബാർ സിമൻറ്സിനെ ഉപേയാഗിച്ച് വില നിയന്ത്രണം സാധ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടക്കാത്ത സ്വപ്നമാണ്. വെറും നാല് ശതമാനമാണ് മലബാർ സിമൻറ്സിെൻറ വിപണി വിഹിതം. സിമൻറ് ഉൽപാദനം വർധിപ്പിക്കാനുള്ള സർക്കാർ പദ്ധതികളായ കൊച്ചി തുറമുഖത്തെ ഗ്രൈൻറിങ് യൂനിറ്റ് ട്രാവൻകൂർ സിമൻറ്സിലെ സിമൻറ് ഉൽപാദനം തുടങ്ങി ഉപകാരപ്രദമാവുമായിരുന്ന പദ്ധതികളെല്ലാം ചുവപ്പുനാടയിലാണ്. നിലവില്‍ ഒരു പാക്കറ്റ് സിമൻറിന് 430രൂപയാണ് വില. ഇനിയും നിരക്ക് വര്‍ധിപ്പിക്കാന്‍ അണിയറയില്‍ കമ്പനികളുടെ നീക്കം നടക്കുകയാണ്. കേരള സിമൻറ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡൻറ് ടോണി തോമസ്, സെക്രട്ടറി സിറാജുദ്ദീന്‍ ഇല്ലത്തൊടി, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രീസ് പ്രസിഡൻറ് സുബൈര്‍ കൊളക്കാടന്‍, ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡൻറ് വര്‍ഗീസ് കണ്ണംപള്ളി തുടങ്ങിയവരും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങി 16 ഓളം സംഘടനകളുടെ പ്രതിനിധികളും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.