ഗ്രാമോദയം വായനശാല പ്രീമിയർ ലീഗിൽ മാസ്​ കാവുങ്ങൽപറമ്പിന്​ കിരീടം

കിഴക്കമ്പലം: കാവുങ്ങൽപറമ്പ് ഗ്രാമോദയം വായനശാലയുടെ നേതൃത്വത്തിൽ ടി.കെ ട്രേഡേഴ്സ് സ്പോൺസർ ചെയ്ത വിന്നേഴ്സ് ക പ്പിൽ മാസ് കാവുങ്ങൽപറമ്പ് ചാമ്പ്യന്മാർ. യുവ കാവുങ്ങൽപറമ്പിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കപ്പുയർത്തിയത്. ഫ്രൻഡ്സ് ഹോളോബ്രിക്സ് സ്പോൺസർ ചെയ്ത റണ്ണേഴ്സ് കപ്പിനും ബിസ്മി ബീഫ് ആൻഡ് ചിക്കൻ മൂന്നാം സ്ഥാനക്കാർക്ക് നൽകുന്ന കപ്പിനുംവേണ്ടി എട്ട് ടീമുകൾ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് 15 ദിവസമായി നടന്ന പ്രീമിയർ ലീഗ് നാടി​െൻറ ഉത്സമായി മാറി. സമാപനയോഗത്തിൽ വായനശാല പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിജയികൾക്ക് പട്ടിമറ്റം എസ്.ഐ ജോൺ ട്രോഫികൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.