കൊച്ചി: ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈനായ എയർ ഏഷ്യ ഇന്ത്യ ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള യാത്രകൾക്ക് 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതൽ ജൂലൈ 31വരെയുള്ള യാത്രകൾക്ക് ഫെബ്രുവരി 18 മുതൽ 24 വരെ ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ബംഗളൂരു, ന്യൂഡൽഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ഇൻഡോർ, വിശാഖപട്ടണം തുടങ്ങി നെറ്റ്വർക്കിലെ ഏത് സ്ഥലത്തേക്കും airasia.comലൂടെയും എയർഏഷ്യ മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇളവ് ലഭിക്കാൻ പ്രമോ കോഡ് ആവശ്യമില്ല. എയർ ഏഷ്യയുടെ രാജ്യാന്തര റൂട്ടുകളിലും ഇളവ് ലഭ്യമാണ്. എല്ലാ യാത്രക്കാരും വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ എയർപോർട്ട് കിയോസ്ക്കുകളിലോ സ്വയം ചെക്ക് ഇൻ ചെയ്ത് വിമാനം പുറപ്പെടുന്നതിന് 2-3 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്ന് എയർ ഏഷ്യ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.