നുണപ്രചാരണങ്ങളിൽനിന്ന് പിന്തിരിയണം -വിദേശമദ്യ വ്യവസായ തൊഴിലാളി യൂനിയൻ കൊച്ചി: വിദേശമദ്യ ഉൽപാദനരംഗത്തെ ഇതര സംസ്ഥാന കുത്തകകളുടെ താൽപര്യങ്ങൾക്കുവേണ്ടി എക്സൈസ് മന്ത്രിക്കും സർക്കാറിനുമെതിരെ ആരോപണമുയർത്തുന്ന പ്രതിപക്ഷ നേതാവും കൂട്ടരും നുണപ്രചാരണങ്ങളിൽനിന്ന് പിന്തിരിയണമെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു). ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അധികാരത്തിൽ വന്നാൽ മദ്യനിരോധനം നടപ്പിലാക്കില്ലെന്ന് വ്യക്തമായും ദൃഢമായും പ്രഖ്യാപിച്ചിട്ടുള്ളതാണ്. നിരോധനമല്ല മദ്യവർജനമാണ് സർക്കാർ നയമെന്നും പ്രഖ്യാപിച്ചിരുന്നു. മറ്റുസംസ്ഥാനങ്ങളിലെ സ്വകാര്യ മദ്യലോബി വിവിധയിനങ്ങളിൽ കൊണ്ടുപോകുന്ന കോടിക്കണക്കിന് രൂപ സംസ്ഥാനത്തുതന്നെ ലഭിക്കാൻ കഴിയുംവിധം വിദേശമദ്യ നിർമാണ യൂനിറ്റുകൾ കേരളത്തിൽ ആരംഭിക്കാൻ സർക്കാർ എടുത്ത ശരിയായ തീരുമാനത്തെ അധിക്ഷേപിക്കാനും മന്ത്രിക്കെതിരെ ആരോപണമുയർത്താനും നടത്തുന്ന ശ്രമം അത്യന്തം ഹീനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനപ്രസിഡൻറ് എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. മണിശങ്കർ, കെ.വി. രാമചന്ദ്രൻ, ഇ.പി. റാഫേൽ, പ്രതിഭ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.