ഹൃദയമിടിപ്പിലെ ക്രമഭംഗം: അവബോധം വർധിപ്പിക്കണം ^വിദഗ്ധര്‍

ഹൃദയമിടിപ്പിലെ ക്രമഭംഗം: അവബോധം വർധിപ്പിക്കണം -വിദഗ്ധര്‍ കൊച്ചി: ഹൃദയമിടിപ്പിലെ ക്രമഭംഗത്തെക്കുറിച്ച് ആരോഗ് യമേഖലയിലും പൊതുജനങ്ങളിലും കൃത്യമായ അവബോധം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കാര്‍ഡിയോളജിസ്റ്റ് പ്രഫ. ആര്‍തര്‍ വൈല്‍ഡ്. വി.പി.എസ് ലേക്‌ഷോര്‍ ഹാര്‍ട്ട് ഇൻസ്റ്റിറ്റ്യൂട്ട് പാരമ്പര്യമായ ഹൃദയമിടിപ്പിലെ ക്രമഭംഗത്തെക്കുറിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരമ്പര്യമായി ഉണ്ടാകാവുന്ന അര്‍റിതെമിക് ഡിസോര്‍ഡറുകള്‍ അപൂർവമാണെങ്കിലും ഇവ തടയാന്‍ കഴിയുന്നവയാണ്. കുടുംബത്തിലെ ആദ്യത്തെ രോഗബാധിതനെ തിരിച്ചറിഞ്ഞ് പരിശോധിക്കുന്നതിനുപുറമേ ബാധിക്കപ്പെട്ട മറ്റ് കുടുംബാംഗങ്ങളെ കണ്ടെത്തുകയും പരിരക്ഷ ഉറപ്പാക്കുകയുമാണ് വേണ്ടതെന്ന് പ്രഫ. മിനോര്‍ ഹോറി പറഞ്ഞു. ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ കാര്‍ഡിയാക് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ. ഭീം ശങ്കർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.