കെ.ഒ.എ തെരഞ്ഞെടുപ്പ് ജനുവരി 14ന്

കൊച്ചി: കേരള ഒളിമ്പിക് അസോസിയേഷന്‍ (കെ.ഒ.എ) പുതിയ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 14ന് നടത്തുമെന്ന് ഇല ക്ഷന്‍ കമീഷണറും റിട്ട. ജഡ്ജിയുമായ സുന്ദരം ഗോവിന്ദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെയായിരിക്കും വോട്ടെടുപ്പ്. വൈകീട്ട് ആറോടെ ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം പിന്നീട് അറിയിക്കും. മെംബര്‍ അസോസിയേഷനുകളുടെ കരട് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിക്കും. 27ന് ഇലക്ഷന്‍ കമീഷണറുടെ നേതൃത്വത്തില്‍ പരാതികള്‍ പരിഗണിക്കാനും വോട്ടര്‍ പട്ടിക അന്തിമപ്പെടുത്താനും അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ പങ്കെടുപ്പിച്ചുള്ള യോഗം നടക്കും. 30നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. 31 മുതല്‍ ജനുവരി മൂന്നുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം. ഒമ്പതിന് അന്തിമ സ്ഥാനാര്‍ഥിപട്ടിക പ്രസിദ്ധീകരണം. നിലവില്‍ 26 അസോസിയേഷനാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുള്ളതെന്ന് കെ.ഒ.എ അഡ്‌ഹോക് കമ്മിറ്റി പ്രസിഡൻറ് മറിയാമ്മ കോശി പറഞ്ഞു. കഴിഞ്ഞവര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പാണ് ജനുവരി 14ന് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.