സ്​റ്റേഷനില്‍നിന്ന്​ രക്ഷപ്പെട്ട് പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിക്കും

കൊച്ചി: പൊലീസുകാര​െൻറ കണ്ണില്‍ കറിയൊഴിച്ചശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പിടിയിലായ പ്രതി യെ അടുത്തയാഴ്ച കൊച്ചിയിലെത്തിക്കും. പൊന്നാനി പുതുമാലിയേക്കല്‍ വീട്ടില്‍ തഫ്സീര്‍ ദര്‍വേഷാണ് (21) സെന്‍ട്രല്‍ പൊലീസി​െൻറ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ അഞ്ചിന് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം തൃത്താല പൊലീസ് മറ്റൊരു മോഷണേക്കസില്‍ പിടികൂടുകയായിരുന്നു. തഫ്സീറിനെ കൊച്ചിയിലെത്തിക്കുമെന്നും ഇതിനായി പ്രൊഡക്ഷന്‍ വാറൻറ് വാങ്ങുന്നതടക്കം നടപടി പൂർത്തിയാക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ മുപ്പതോളം കേസുകളുള്ളതായാണ് വിവരമെന്നും പൊലീസ് വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.