പഴയകാല ചലച്ചിത്രഗാന മത്സരം

മട്ടാഞ്ചേരി: കൊച്ചിൻ കാർണിവൽ ആഘോഷത്തോടനുബന്ധിച്ച് ഓൾഡ് ഈസ് ഗോൾഡ് എന്ന പേരിൽ സംഘടിപ്പിക്കുന്നു. 40 വയസ്സിന് മുക ളിലുള്ളവർക്കാണ് മത്സരം. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഫോർട്ട്കൊച്ചി നെഹ്റു പാർക്കിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 9995683650 നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം. സാന്താക്ലോസ് ഫയൽ നോക്കുകയാണ് മട്ടാഞ്ചേരി: കൊച്ചി താലൂക്ക് ഓഫിസ് വളപ്പില്‍ സ്ഥാപിച്ച സാന്താക്ലോസിനെ ആരുമൊന്ന് ശ്രദ്ധിക്കും. കാരണം സര്‍ക്കാര്‍ ഫയലുകൾ നോക്കിക്കൊണ്ടിരിക്കുന്ന സാന്താക്ലോസിനെ വേറെങ്ങും കാണാനാകില്ല. താലൂക്ക് ഓഫിസിലെ ജീവനക്കാരാണ് ക്രിസ്മസ് ആഘോഷത്തി​െൻറ ഭാഗമായി സാന്താക്ലോസി​െൻറ വേഷത്തിലെത്തിയത്. കൊച്ചി താലൂക്ക് ഓഫിസ് സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷം നടന്നത്. നടൻ കുഞ്ചാക്കോ ബോബന്‍ മുഖ്യാതിഥിയായി. നടൻ സാജന്‍ പള്ളുരുത്തി ക്രിസ്മസ് ഓർമകള്‍ പങ്കുവെച്ചു. വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എക്സ്. ജോസഫ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.വി. ആംബ്രോസ്, അഡീഷനല്‍ തഹസില്‍ദാര്‍ തോമസ്, വില്ലേജ് ഓഫിസർ കെ.എ. ഫൈസല്‍, ജോസഫ് ആൻറണി ഹെര്‍ട്ടിസ് എന്നിവര്‍ സംസാരിച്ചു. മികച്ച തഹസില്‍ദാര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ കെ.വി. ആംബ്രോസിനെ ആദരിച്ചു. ജീവനക്കാരുടെ കലാസന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.