തൃപ്പൂണിത്തുറ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് സ്റ്റാച്യുവിലേക്ക് പോകുന്ന റോഡിലെ നടപ്പാതകൾ അപകടവഴികളാകുന്ന ു. ശനിയാഴ്ച ക്ഷേത്രദർശനത്തിന് പോയ വയോധിക കാനക്കുമുകളിൽ കൃത്യമല്ലാതെ സ്ഥാപിച്ചിരുന്ന സ്ലാബിൽ തട്ടി വീണ് ഇടതുകാലിെൻറ തുടയെല്ല് ഒടിഞ്ഞ് അതിഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുത്തൻകുരിശ് കുന്നപ്പള്ളി യശോദയെയാണ് (64) തൃപ്പൂണിത്തുറ വി.കെ.എം ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30നാണ് അപകടം. ഇവർ വീട്ടിൽനിന്ന് ചക്കംകുളങ്ങര ശിവക്ഷേത്ര ദർശനത്തിന് ബസ് സ്റ്റാൻഡിൽ ഇറങ്ങി സ്റ്റാച്യുവിലേക്ക് നടക്കുന്നതിനിടെയാണ് എൻ.എസ്.എസ് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ പൊട്ടിെപ്പാളിഞ്ഞ നടപ്പാതയുടെ സ്ലാബിൽ തട്ടി വീണത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് ബസിറങ്ങി സ്റ്റാൻഡിൽനിന്ന് ഇതുവഴി നടന്നുപോകുന്നത്. നടപ്പാതയിൽ തട്ടി അന്ധരായ ലോട്ടറി കച്ചവടക്കാർ, സ്കൂൾ വിദ്യാർഥികൾ, വയോധികർ ഉൾപ്പെടെ ദിവസേന അപകടത്തിൽപെടുന്നത് പതിവാണ്. നഗരസഭ അധികാരികളോടും പി.ഡബ്ല്യു.ഡി അധികാരികളോടും വ്യാപാരി വ്യവസായികളും െറസിഡൻഷ്യൽ അസോസിയേഷനുകളും ഓട്ടോ തൊഴിലാളികളും പലവട്ടം പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.