മുഹമ്മദ്​ സാദിഖിന്​ ചെറായിയുടെ വിട

എടവനക്കാട്: വെറ്റിലപ്പാറ പുഴയിൽ മുങ്ങിമരിച്ച കളമശ്ശേരി ഐ.ടി.ഐ വിദ്യാർഥി മുഹമ്മദ് സാദിഖ് (18) ചെറായിയുടെ നൊമ്പരമ ായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് മൂന്നോടെ സാദിഖി​െൻറ മൃതദേഹവുമായി ആംബുലൻസ് ചെറായിയിലെത്തിയപ്പോൾ തടിച്ചുകൂടിയ ജനാവലി തേങ്ങലടക്കാൻ പാടുപെട്ടു. വൈകീട്ട് നാലോടെ ചെറായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഫസീല. സഹോദരി: സഹദിയ. കോളജിൽനിന്ന് ബുധനാഴ്ച കൂട്ടുകാരുമൊത്ത് അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രക്കിടെ വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്കൂളിനടുെത്ത പുഴയിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. സഹപാഠി ചോറ്റാനിക്കര സ്വദേശി എൽദോ തോമസും അപകടത്തിൽ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.