ചേര്‍ത്തല: വെട്ടക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്ത്തിയതിെൻറ പ്രഖ്യാപനവും കെട്ടിട ഉദ്ഘാടനവും വെള്ളിയാഴ്ച നടക്കും. തീരദേശവാസികളുടെ ചിരകാല അഭിലാഷമാണ് കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഭക്ഷ്യമന്ത്രി പി. തിലോത്തമെൻറ ആസ്ഥി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിച്ചത്. പകല്‍ മുഴുവന്‍ ഡോക്ടറുടെ സേവനവും ആശുപത്രിയില്‍ സജ്ജമാകും. ആശുപത്രിയുടെ വികസന സാധ്യതകൾ തുറന്നാണ് എല്ലാവിധ സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. കിടത്തിച്ചികിത്സക്കുള്ള സൗകര്യമുള്‍പ്പെടെ ക്രമീകരിച്ചു. 14ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തില്‍ കെട്ടിടം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രപ്രഖ്യാപനം എ.എം. ആരിഫ് എം.എല്‍.എ നിർവഹിക്കും. അരൂക്കുറ്റി സി.എച്ച്.സിയിൽ ഇ.സി.ജി മെഷീൻ നശിക്കുന്നു അരൂക്കുറ്റി: അരൂക്കുറ്റി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഇ.സി.ജി മെഷീൻ ഉപയോഗിക്കാതെ നശിക്കുന്നു. 2018 മാർച്ചിൽ ബ്ലോക് ഫണ്ട് 38,360 രൂപ ഉപയോഗപ്പെടുത്തി വാങ്ങിയതാണ് ഈ മെഷീൻ. പത്ത് മാസമായെങ്കിലും ഇന്നേ വരെ ഉപയോഗിച്ചിട്ടില്ല. തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ തന്നെയുള്ള മറ്റ് മൂന്ന് ആശുപത്രികളിലെ ഇ.സി.ജി മെഷീൻ ഉപയോഗിക്കുന്നുണ്ട്. അരൂക്കുറ്റിയിൽ മാത്രം ഇത് ഉപയോഗപ്പെടുത്താൻ കഴിയാത്തതിൽ പ്രത്യേക കാരണം ഉണ്ടോ എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. ഇ.സി.ജി യിൽ പരിശീലനം സിദ്ധിച്ച നഴ്സുമാർ ഇല്ല എന്ന കാരണമാണ് ഇത് പ്രവർത്തിപ്പിക്കാതിരിക്കാൻ കാരണമായി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.