കൊച്ചി: സർക്കാറിെൻറ . മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ഇൗ മാസം 26ന് അയ്യപ്പജ്യോതി തെളിക്കാനാണ് ബുധനാഴ്ച കൊച്ചിയിൽ ചേർന്ന കർമ സമിതി നേതൃയോഗ തീരുമാനം. യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിവിധി മറയാക്കി ശബരിമലയെ തകർക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെയണ് ജ്യോതിയെന്ന് യോഗശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു. ദേശീയപാതക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പാതകളെയും കൂട്ടിച്ചേർത്താണ് അയ്യപ്പജ്യോതി തെളിക്കുക. വൈകീട്ട് ആറുമുതൽ ഏഴുവരെയാകും ജ്യോതി തെളിക്കുക. ശബരിമല വിഷയവും നവോത്ഥാനവും കൂട്ടിക്കുഴക്കുന്നവർ സമൂഹത്തിൽ ശിഥിലീകരണത്തിെൻറ വിത്തുപാകി ഹിന്ദുക്കളിൽ ഭിന്നത വളർത്താനാണ് ശ്രമിക്കുന്നത്. യുവതിപ്രവേശനം അനുവദിക്കരുതെന്ന ആവശ്യവുമായി കർമസമിതി രാഷ്ട്രപതിക്ക് ഭീമഹരജി നൽകും. ജില്ല, താലൂക്ക് തലങ്ങളിൽ യുവതി സംഗമങ്ങളും സംഘടിപ്പിക്കും. കർമ സമിതിയുടെ ദേശീയ സമിതി 19ന് ബംഗളൂരുവിൽ ചേരുന്ന യോഗത്തിൽ നിലവിൽ വരും. 120 ഹിന്ദു സംഘടനകളുടെ നേതാക്കൾ നേതൃയോഗത്തിനെത്തിയതായി നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ, എസ്.എൻ.ഡി.പിയുടെയോ എൻ.എസ്.എസിെൻറയോ പ്രതിനിധികൾ ഉണ്ടായില്ല. എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ നേതാക്കൾ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ തെറ്റിദ്ധാരണകൾ മാറ്റി പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കാൻ ശ്രമിക്കുമെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇ.എസ്. ബിജുവും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.