പൂവ് വിലകുറച്ച് വിറ്റതിെന ചൊല്ലി തർക്കം, കത്തിക്കുത്ത്​; പ്രതി പിടിയിൽ

കൊച്ചി: പൂവ് വില കുറച്ചു വിറ്റതി​െൻറ പേരില്‍ കത്തിക്കുത്ത് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പ്രതി കോയമ്പത്തൂ ര്‍ സ്വദേശി കറുപ്പയ്യയെയാണ്(38) തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയത്. കത്തിക്കുത്തില്‍ ഗുരുതര പരിക്കേറ്റ കോയമ്പത്തൂര്‍ സ്വദേശി മലയരശിനെ(35) എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എറണാകുളം നോര്‍ത്ത് പരമാരാ റോഡില്‍ പൂക്കച്ചവടം നടത്തുന്ന കറുപ്പയ്യയും മലയരശും തമ്മില്‍ പൂവ് വില കുറച്ചു വിറ്റതി​െൻറ പേരില്‍ തര്‍ക്കമാവുകയും ഒടുവിലിത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. രാത്രിയായിട്ടും പൂവ് വിറ്റുപോകാതെയായതോടെ വിലകുറച്ചു വില്‍ക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് എസ്.ഐ. വിബിന്‍ദാസ്, സി.പി.ഒമാരായ അജിലേഷ്, റോയ്, ഗിരീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.