കൂത്താട്ടുകുളം അശ്വതി കവലയിൽ അടിഞ്ഞുകൂടിയ മണ്ണ് ഫയർ ഫോഴ്സ് ജീവനക്കാർ നീക്കി

കൂത്താട്ടുകുളം : കൂത്താട്ടുകുളം അശ്വതി കവലയിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടിൽ അടിഞ്ഞുകൂടിയ മണ്ണ് ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ നീക്കം ചെയ്തു. വ്യാഴാഴ്ച രാവിലെ 11.30 കൂത്താട്ടുകുളം ഫയര്‍ സ്്റ്റേഷന്‍ ജീവനക്കാരുടെ നേതൃത്വത്തിലാണ് നീക്കിയത്. റോഡില്‍ രൂപം കൊണ്ടിരുന്ന മണ്ണുതിട്ട ജനങ്ങള്‍ക്കും സമീപത്തെ വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മഴ മാറി വെയില്‍ വന്നതോടെ റോഡിലെ മൺത്തിട്ട ഉണങ്ങി പോടി പാറി തുടങ്ങിയിരുന്നു. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടി പരിസര പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ആളുകളുടെ ദേഹത്തും പടര്‍ന്നു പിടിക്കുകയായിരുന്നു. ടൗണ്‍ കത്തോലിക്ക പള്ളി ഭാഗത്തുനിന്ന് അശ്വതി കവലയിൽ എത്തുന്ന ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും മണ്‍ ത്തിട്ടയില്‍ കയറി നിയന്ത്രണം വിടാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.