ഓടക്കാലി സെൻറ്​ മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭക്ക്​സംസ്കാരത്തിന് അനുമതി

പെരുമ്പാവൂർ: ഓടക്കാലി സ​െൻറ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് സഭക്ക് സംസ്കാരത്തിന് ഹൈകോടതിയുടെ അനുവാദം ലഭിച്ചു. ഓര്‍ത്തഡോക്സ് സഭാംഗം മേക്കമാലില്‍ എം.ടി. പൗലോസി‍​െൻറ സംസ്കാര ശുശ്രൂഷയും തുടർന്ന് മൂന്നുദിവസം കുർബാനയും അനുഷ്ഠിക്കുന്നതിന് ഓര്‍ത്തഡോക്സ് സഭ വൈദികന് അനുവാദം നൽകി ഹൈകോടതി സിംഗിൾ െബഞ്ച് ഉത്തരവ്. 45 വർഷമായി പള്ളിയിൽ മൃതദേഹം കയറ്റി ശുശ്രൂഷകൾ നടത്തുന്നതിന് ഓര്‍ത്തഡോക്സ് സഭയിലെ വൈദികരെ പാത്രിയാര്‍ക്കീസ് വിഭാഗം അനുവദിച്ചിരുന്നില്ല. ഓടക്കാലി പള്ളിയിലെ പെരുന്നാളുകള്‍ നടത്താനുംമറ്റും മുന്‍ വര്‍ഷങ്ങളില്‍ കോടതി ഉത്തരവുകള്‍ അനുകൂലമായി ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.