ഡി പോള്‍ കോളജില്‍ ആര്‍ട്ട് ഫിലിം എക്സിബിഷന്‍

അങ്കമാലി: ഡി പോള്‍ കോളജില്‍ മള്‍ട്ടിമീഡിയ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ആര്‍ട്ട് ഫിലിം എക്സിബിഷന്‍ (പിക്സല്‍സ്) നടൻ മിനോണ്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജയിംസ് കല്ലുങ്കല്‍ അധ്യക്ഷത വഹിച്ചു. മള്‍ട്ടിമീഡിയ അധ്യാപകരായ അസി. പ്രഫ. ശേഖര്‍ പങ്കജാക്ഷന്‍, അസി. പ്രഫ. വി. ആകാശ്, അസി. പ്രഫ. അനു വര്‍ക്കി, അസി. പ്രഫ. ബില്‍ജിത്ത് ശശി, അനന്തു സതീശന്‍ എന്നിവര്‍ നേതൃതം നല്‍കി. അതിജീവനം: പത്താമത്തെ വീടിന് തറക്കല്ലിട്ടു അങ്കമാലി: പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതി​െൻറ ഭാഗമായി റോജി എം. ജോണ്‍ എം.എല്‍.എ നടപ്പാക്കുന്ന അതിജീവനം പദ്ധതിയിലെ പത്താമത്തെ വീട് നിർമാണം ആരംഭിച്ചു. മൂക്കന്നൂര്‍ ശങ്കരന്‍കുഴി മാടശ്ശേരി വീട്ടില്‍ ആനി ജോസഫിനാണ് വീട് നിർമിക്കുന്നത്. ഫെഡറല്‍ ബാങ്ക് കെ.പി. ഹോര്‍മിസ് ഫൗണ്ടേഷന്‍ സഹായത്തോടെ ബാങ്കി​െൻറ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. റോജി എം. ജോണ്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, താബോര്‍ തിരുക്കുടുംബ പള്ളി വികാരി ഫാ. ടോണി കോട്ടക്കല്‍, ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ രാജു ഹോര്‍മിസ്, േബ്ലാക്ക് പഞ്ചായത്ത് അംഗം ടി.എം. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗ്രേസി റാഫേല്‍, കെ.വി. ബിബീഷ്, ലീലാമ്മ പോള്‍, ഏല്യാസ് കെ. തരിയന്‍, സ്വപ്ന ജോയി, ബീന ജോണ്‍സണ്‍, കെ.എസ്. ഷാജി, പി.എല്‍. സ്കറിയാച്ചന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.