എൻ.സി.സിക്ക് 70; വ്യത്യസ്ത ആഘോഷവുമായി വിദ്യാർഥികൾ

എടവനക്കാട്: എൻ.സി.സിയുടെ 70ാം പിറന്നാൾ ദിനത്തിൽ മാതൃകപരമായ ആഘോഷം സംഘടിപ്പിച്ച് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിലെ നേവൽ എൻ.സി.സി കാഡറ്റുകൾ. എടവനക്കാടുള്ള മുഴുസമയ ഡിമൻഷ്യ സ​െൻറററിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ആഘോഷം. കേരള സർക്കാറി​െൻറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇരുപതോളം പേരാണുള്ളത്. ഇവർക്ക് ഒരുനേരത്തെ ആഹാരവുമായാണ് കാഡറ്റുകളെത്തിയത്. പാട്ടും നൃത്തവുമായി അന്തേവാസികൾക്ക് സാന്ത്വനം പകർന്നശേഷമാണ് കാഡറ്റുകൾ മടങ്ങിയത്. എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോസ് ഡി. ജെസ്റ്റിൻ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സജി, അഡ്മിനിസ്േട്രറ്റർ ലിജോ, നഴ്സ് നവ്യ, കെയർ ടേക്കർ ഗിരീഷ്, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഒ.എസ്. ലത, അധ്യാപിക ശ്രീദേവി, എൻ.സി.സി സെക്കൻഡ് ഓഫിസർ സുനിൽ മാത്യു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.