കടകളിൽ പരിശോധന നടത്തിയത് ചിത്രീകരിച്ച മാധ്യമപ്രവർത്തകന്​ മർദ​നമേറ്റു

പറവൂർ: ചന്തയിലെ കടകളിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയത് ചിത്രീകരിച്ച മാധ്യമപ്രവർത്തകനെ വ്യാപാരി നേതാവ് ഉൾപ്പെടുന്ന സംഘം മർദിച്ചു. ചാനൽ മാധ്യമ പ്രവർത്തകനായ പി. ബാബുക്കുട്ടനാണ് മർദനമേറ്റത്. പരിക്കേറ്റ ഇദ്ദേഹം താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 11.30ഒാടെയാണ് സംഭവം. ശബരിമല സീസണായതോടെ ചന്ത കേന്ദ്രീകരിച്ചുള്ള കടകളിൽ ശർക്കരയിൽ വ്യാപകമായി മായം ചേർക്കുന്നെന്ന പരാതി ഉയർന്നിരുന്നു. ഉപഭോക്താക്കളിൽ ചിലർ നേരിട്ട് ഭക്ഷ്യസുരക്ഷ വകുപ്പിനും നഗരസഭ ആരോഗ്യ വിഭാഗത്തിനും പരാതി നൽകിയിരുന്നു. തുടർന്ന് ചന്തദിവസമായ ചൊവ്വാഴ്ച രാവിലെ ഭക്ഷ്യസുരക്ഷ വിഭാഗം മാർക്കറ്റിൽ പരിശോധനക്കെത്തി. ഇക്കാര്യം മാധ്യമപ്രവർത്തകരെ മുൻകൂട്ടി അറിയിച്ചിരുന്നു. പരിശോധനയുടെ ദൃശ്യങ്ങൾ ബാബുക്കുട്ടൻ പകർത്തിയത് ഒരുവിഭാഗം കച്ചവടക്കാരെ പ്രകോപിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡൻറ് കെ.ബി. മോഹന​െൻറ നേതൃത്വത്തിലുള്ള സംഘം കാമറ പിടിച്ചുവാങ്ങുകയും ബാബുക്കുട്ടനെ മർദിക്കുകയുമായിരുന്നു. വസ്ത്രങ്ങൾ വലിച്ചുകീറുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. പരാതിപ്പെടാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ കോർട്ട് റോഡിൽ തടഞ്ഞുനിർത്തി വീണ്ടും മർദിച്ചു. തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പറവൂർ പൊലീസ് ആശുപത്രിയിലെത്തി ബാബുക്കുട്ട​െൻറ മൊഴി രേഖപ്പെടുത്തി കേസെടുത്തു. മർദനത്തിൽ പറവൂർ പ്രസ് ക്ലബ് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.