തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ക്രിമിനലാണെന്ന് ബി.െജ.പി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ച വിജയ് സാഖറെ, യതീഷ് ചന്ദ്ര, ഹരിശങ്കർ എന്നീ പൊലിസ് ഒാഫിസർമാരും ക്രിമിനലുകളാണ്. ഇവരെല്ലാം ചേർന്നാണ് ശബരിമലയിൽ സംഘർഷം സൃഷ്ടിക്കുന്നത്. പിണറായി വിജയന് കള്ള് ഷാപ്പ് നടത്തി മാത്രമാണ് ശീലം. അതുകൊണ്ടാണ് ശബരിമലയിൽ ആഴ്ചയിൽ രണ്ടു ദിവസം സ്ത്രീകൾക്ക് പ്രവേശനം ക്രമീകരിക്കാം എന്നു പറയുന്നതെന്നും രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ ആക്ഷേപിച്ചു. തൃശൂർ സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയെ തൃശൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് രാധാകൃഷ്ണൻ മുന്നറിയിപ്പ് നൽകി. അത് ദിവസങ്ങൾക്കകം കാണാം. അയാൾ ജന്മനാ ക്രിമിനലാണ്. വിജയ് സാഖറെക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാർ തടഞ്ഞ കോട്ടയം എസ്.പി ഹരിശങ്കർ ക്രിമിനലും കമ്യൂണിസ്റ്റും പണക്കാരനുമാണ്. ഇവരെ നയിക്കുന്ന മുഖ്യമന്ത്രിയും 'ജന്മനാ ക്രിമിനൽ' ആണ്. അദ്ദേഹം പൊതുപ്രവർത്തനം തുടങ്ങിയതുതന്നെ ഒരു തയ്യൽ തൊഴിലാളിയെ കൊന്നുകൊണ്ടാണെന്ന് രാധാകൃഷ്ണൻ ആരോപിച്ചു. കേന്ദ്രമന്ത്രിക്കൊപ്പം ക്രിമിനൽ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ മന്ത്രി ഇ.പി. ജയരാജൻ അതാരാണെന്ന് വ്യക്തമാക്കണം. കൊച്ചിൻ ഷിപ്പ്യാർഡിന് 2,600 കോടി രൂപ അനുവദിച്ച ഒരു കേന്ദ്രമന്ത്രിയെയാണ് അപമാനിച്ചത്. പ്രളയാനന്തര സഹായമായി കേന്ദ്രം 1,100 കോടി രൂപ നൽകി. എല്ലാ എം.പിമാരും ഫണ്ട് നൽകാൻ കേന്ദ്രം നിർദേശിച്ചെങ്കിലും കേരളം പദ്ധതി സമർപ്പിച്ചില്ല. ശബരിമല വിഷയത്തിൽ സമരച്ചൂടിന് കുറവില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. ജില്ല പ്രസിഡൻറ് എ. നാഗേഷും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.