ചാലക്കുടി: ചാലക്കുടിപ്പുഴയുടെ െറയിൽ പാലത്തിലെ അറ്റകുറ്റപ്പണികള്‍ രണ്ട് മാസമെങ്കിലും നീളും. അതുവരെ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം നിലനില്‍ക്കും. പ്രളയകാലത്ത് പാലത്തിെൻറ അടിയിലെ മണ്ണൊലിച്ചു പോയി ദുര്‍ബലമായ തൂണുകള്‍ ബലപ്പെടുത്തുക, പാലത്തിന് മുകളിലെ െറയില്‍പാളം ബലപ്പെടുത്തുക എന്നീ പണികളാണ് ചാലക്കുടിപ്പാലത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്. പ്രളയത്തിന് ശേഷം ചാലക്കുടി െറയില്‍വേ പാലത്തിന് വലിയ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു െറയില്‍വേയുടെ നിലപാട്. യാത്രക്കാരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി പിന്നീട് അതീവ ഗൗരവത്തോടെയാണ് പാലത്തിെൻറ അറ്റകുറ്റപ്പണികള്‍ നടത്തി വരുന്നത്. മണല്‍ചാക്കുകള്‍ നിരത്തിയിരുന്നുവെങ്കിലും പാലത്തിെൻറ മണ്ണിടിച്ചില്‍ തടയാനുള്ള കോണ്‍ക്രീറ്റ് പണികള്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. പാളങ്ങള്‍ ബലപ്പെടുത്തല്‍ ഈ ആഴ്ചയാണ് ആരംഭിച്ചത്. ആഗസ്റ്റ് 15ന് വെള്ളപ്പൊക്കത്തിെൻറ ദിവസങ്ങളില്‍ പെരിങ്ങല്‍കുത്തും മറ്റ് ഡാമുകളും തുറന്നതിനാല്‍ ഇതുവഴി കനത്ത ജലപ്രവാഹമാണ് ഉണ്ടായത്. വലിയ മരങ്ങള്‍ ഒഴുകി വന്ന് തൂണുകളില്‍ ശക്തിയായി ഇടിച്ചിരുന്നു. കരകവിഞ്ഞതിനാല്‍ പുഴയോരത്ത് കനത്ത മണ്ണിടിച്ചിലും ഉണ്ടായി. പാലം ചേരുന്ന ഭാഗത്തെ ഇരുകരകളെയും ബലപ്പെടുത്തുന്ന കരിങ്കൽകെട്ട് തകര്‍ന്ന് മണ്ണിടിഞ്ഞുപോയി. സുരക്ഷിതമല്ലാത്തതിനാല്‍ തീവണ്ടി ഏതാനും ദിവസം ഗതാഗതം നിര്‍ത്തിെവച്ചു. മണ്ണിടിഞ്ഞു പോയ ഭാഗത്ത് മണൽചാക്കുകള്‍ നിരത്തി താല്‍ക്കാലികമായി ബലപ്പെടുത്തി. എന്നാല്‍ കരിങ്കല്‍ കെട്ടി സംരക്ഷിക്കുന്ന പണികള്‍ നടത്തിയിരുന്നില്ല. പാലത്തിെൻറ ചാലക്കുടി ഭാഗമായ വടക്കേ അറ്റത്ത് വന്‍തോതില്‍ മണ്ണിടിഞ്ഞുപോയിരുന്നു. ഇവിടെ കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയാണ്. അതുപോലെ തെക്കേ അറ്റമായ മുരിങ്ങൂര്‍ ഭാഗത്ത് ഗുരുതര മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. ഇവിടെ പുഴയോട് കൂടുതല്‍ ചേര്‍ന്നായതിനാല്‍ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ തടയാന്‍ ഇവിടെ ഉരുക്കുപാളികള്‍െവച്ച് കോണ്‍ക്രീറ്റ് ചെയ്ത് പുഴയോരം ബലപ്പെടുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.