പെരുമ്പാവൂർ: അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചക്ക് എടുക്കാനിരിക്കെ ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജിെവച്ചു. കോൺഗ്രസ് അംഗമായ മേഴ്സി ജോർജിനെതിരെ യു.ഡി.എഫ് അംഗങ്ങൾതന്നെ നൽകിയ അവിശ്വാസപ്രമേയ നോട്ടീസിൽ ശനിയാഴ്ച രാവിലെ 11ന് ചർച്ച നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചക്ക് ഇവർ രാജിെവച്ചത്. 16 അംഗ പഞ്ചായത്തിൽ യു.ഡി.എഫിെൻറ ഒമ്പത് അംഗങ്ങളും എൽ.ഡി.എഫിലെ ആറുപേരും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ആദ്യം നോട്ടീസ് നൽകിയത് യു.ഡി.എഫാണ്. ഇതിെൻറ ചർച്ചയും വോട്ടെടുപ്പും അജണ്ട െവച്ചാണ് ശനിയാഴ്ച കമ്മിറ്റി വിളിച്ചത്. എന്നാൽ, ഇതിനുമുമ്പ് പ്രസിഡൻറുസ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിെവച്ചതായ കത്ത് മേഴ്സി ജോർജ് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകുകയായിരുന്നു. പ്രസിഡൻറുസ്ഥാനം ഒഴിയണമെന്ന പാർട്ടി ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് ഭരണപക്ഷ അംഗങ്ങൾ കഴിഞ്ഞ ഒമ്പതിന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പഞ്ചായത്തിൽ കെടുകാര്യസ്ഥതയും മെല്ലെപ്പോക്കുമാണെന്ന് ആരോപിച്ച് യു.ഡി.എഫിലെ ഒരു വിഭാഗവും എൽ.ഡി.എഫ് അംഗങ്ങളും ആദ്യമേ പ്രസിഡൻറിനെതിരെ രംഗത്തുണ്ട്. പാർട്ടി രണ്ടരവർഷമാണ് മേഴ്സിക്ക് പ്രസിഡൻറുസ്ഥാനം വാഗ്ദാനം ചെയ്തത്. ഇക്കാലയളവ് തികഞ്ഞപ്പോൾ കരാർ ലംഘിച്ചതിനെതിരെ അമർഷമുയർന്നു. ഇതേതുടർന്ന് സ്ഥാനം ഒഴിയാൻ ഡി.സി.സി പ്രസിഡൻറ് കത്ത് കൊടുത്തു. എന്നാൽ, രാജിെവക്കാൻ മേഴ്സി തയാറാകാത്തതിനെ തുടർന്ന് നടപടികളുമായി നേതൃത്വം മുന്നോട്ടുനീങ്ങി. മേഴ്സിക്കെതിരെ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പാർട്ടി നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയതിനെത്തുടർന്ന് മേഴ്സി മെംബർ സ്ഥാനവും രാജിെവക്കാൻ തീരുമാനിച്ചിരുന്നു. 14ാം വാർഡ് അംഗമാണ് ഇവർ. 2000ത്തിൽ രൂപവത്കൃതമായ ഒക്കൽ പഞ്ചായത്തിലെ പ്രഥമ പ്രസിഡൻറ് എൻ.ഒ. ജോർജിെൻറ ഭാര്യയാണ് മേഴ്സി. അന്ന് ജോർജിന് പാർട്ടി നൽകിയ വാഗ്ദാനം രണ്ടുവർഷ കാലാവധിയാണ്. എന്നാൽ, ഇത് കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫിൽനിന്ന് മാറി എൽ.ഡി.എഫിെൻറ പിന്തുണയോടെ ജോർജ് സ്ഥാനം നിലനിർത്തി. അഞ്ച് വർഷം തികയും മുമ്പേ എൽ.ഡി.എഫുമായി ഭിന്നതയിലായി കോൺഗ്രസുമായി അടുത്തു. 2010ൽ പഞ്ചായത്ത് അംഗമായിരുന്ന ജോർജ് പാർട്ടി തീരുമാനിച്ച വൈസ് പ്രസിഡൻറിന് വോട്ട് ചെയ്യണമെന്ന വിപ്പ് ലംഘിച്ചതിന് നടപടി നേരിട്ടു. നിലവിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയാണ് ജോർജ്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബ്ലോക്ക് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.