ബംഗളൂരു: ഹൊസൂരിൽ ഇതരജാതിയിൽപെട്ട യുവാവിനെ സ്നേഹിച്ച് വിവാഹം ചെയ്ത മകളെ മാതാവും സഹോദരങ്ങളും ചേർന്ന് കഴുത്തറുത്ത് കൊന്നതിന് പിന്നാലെ കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല. ബംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളിയിലാണ് ഇതര ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്തതിന് കാബ് ഡ്രൈവറായ ഹാരിഷ് മുനിനാരായണപ്പ (25) കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ വിനയെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഹാരിഷ് കൊല്ലപ്പെട്ടതെന്നാണ് വിനയ് മൊഴി നൽകിയത്. തർക്കത്തിനിടെ സ്വയം പ്രതിരോധിക്കാനായെടുത്ത കത്തി അബദ്ധവശാൽ ഹാരിഷിെൻറ ശരീരത്തിൽ ഇറങ്ങുകയായിരുന്നുവെന്നാണ് മൊഴി. എന്നാൽ, താഴ്ന്ന ജാതിയിലുള്ള ഹാരിഷ്, മീനാക്ഷിയെ സ്നേഹിച്ച് വിവാഹം ചെയ്തതിനെ തുടർന്നാണ് സഹോദരനായ വിനയ്, ഹാരിഷിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. എസ്.സി. വിഭാഗത്തിൽപെട്ട ഹാരിഷ് എട്ടുവർഷം മുമ്പാണ് കൂടെ പഠിച്ച മീനാക്ഷിയുമായി അടുപ്പത്തിലാകുന്നത്. തുടർന്ന് മീനാക്ഷിയുടെ കുടുംബത്തിെൻറ എതിർപ്പ് വകവെക്കാതെ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.