503 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി

തിരുവനന്തപുരം: ആർദ്രം മിഷ​െൻറ ഭാഗമായി 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കൂടി ഇക്കൊല്ലം കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റും. 28 താലൂക്ക് ആശുപത്രികള്‍ വികസിപ്പിച്ച് രോഗീസൗഹൃദമാക്കും. ജില്ല-ജനറല്‍ ആശുപത്രികളിലെ ഔട്ട് പേഷ്യൻറ് വിഭാഗം മെച്ചപ്പെടുത്തും. 13 ആശുപത്രികളില്‍ ഇതിന് നടപടി ആരംഭിച്ചതായും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. ആര്‍ദ്രം മിഷ​െൻറ ഭാഗമായി 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു. എെട്ടണ്ണം നിര്‍മാണത്തിലാണ്. ഒ.പിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.