കാർഡുകൾ പ്രയോജനപ്പെടുത്തിയുള്ള പാഠ്യപദ്ധതിക്ക് തുടക്കം

മൂവാറ്റുപുഴ: കുട്ടികളിൽ എളുപ്പത്തിലും രസകരമായ പ്രവർത്തനങ്ങളിലൂടെയും എഴുത്തും വായനയും ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക പാഠ്യപദ്ധതിക്ക് തുടക്കമായി. ചിത്രകാർഡുകൾ, പദകാർഡുകൾ, വാക്യകാർഡുകൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഇരുന്നൂറോളം വായന കാർഡുകൾ, വിഡിയോ ചിത്രങ്ങൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബി​െൻറ അക്കാദമിക സഹായത്തോടെ ഒഴിവുസമയങ്ങളിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ കാർഡുകളുടെ പ്രകാശനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് െഫെസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.കെ. നിർമല പദ്ധതി വിശദീകരിച്ചു. സി.എൻ. കുഞ്ഞുമോൾ, ഗിരിജ പണിക്കർ, കെ.എം. നൗഫൽ, റഹീമബീവി, ജെ. ബീന, ലിമി പോൾ, വി.എം. ജെസീന, കെ.എം. കദീജബീവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.