കര്‍ത്തേടം സഹ. ബാങ്കിൽ കോണ്‍ഗ്രസ്​-സി.പി.ഐ കൂട്ടുകെട്ടിന് ജയം

വൈപ്പിന്‍: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ കര്‍ത്തേടം സഹ. ബാങ്കിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-സി.പി.ഐ കൂട്ടുകെട്ടിന് വന്‍ജയം. പതിമൂന്നംഗ ഭരണസിമിതിയിലെ മുഴുവന്‍ സ്ഥാനങ്ങളിലേക്കും കൂട്ടുകെട്ട് സ്ഥാനാർഥികള്‍ക്കാണ് ജയം. 1200ലേറെയാണ് കുറഞ്ഞ ഭൂരിപക്ഷം. 25 വര്‍ഷമായി സി.പി.എം നിയന്ത്രണത്തിലായിരുന്നു ബാങ്ക്. സി.പി.എം വിട്ട് സി.പി.ഐയിൽ ചേര്‍ന്ന കെ.എൽ. ദിലീപ്കുമാറി​െൻറ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എം.ബി. അയ്യൂബ്, എ.കെ. ബാബു, പി.കെ. ബാബു, ടി.ജി, ബിജു, എം.കെ. ബിനുകുട്ടന്‍, എന്‍.കെ. രാജു, സെബാസ്റ്റിന്‍ രാജു, ജോര്‍ജ് സിക്കേര, പി.എ. ദീപ, പ്രമീള ഗോപാലകൃഷ്ണന്‍, വോള്‍ഗ, പി.കെ. അനിൽകുമാര്‍ എന്നിവരാണ് ജയിച്ചത്. അഞ്ചുവര്‍ഷം മുമ്പ് നടന്ന ബാങ്ക് തെരഞ്ഞെടുപ്പോടെയാണ് സി.പി.എമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്. ഇതേതുടര്‍ന്ന് സി.പി.എം വിട്ട് സി.പി.ഐയിൽ ചേര്‍ന്നവരാണ് കെ.എൽ. ദിലീപ്കുമാറും കൂട്ടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.