സുഹൃത്തി​െൻറ മാതാവി​െന പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

ആറാട്ടുപുഴ: സുഹൃത്തി​െൻറ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രവാസിയായ യുവാവ് അറസ്റ്റിൽ. കണ്ടല്ലൂർ വടക്ക് ശങ്കരഭവനത്തിൽ അശ്വിനെയാണ് (ശംഭു -22) കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഒാടെയായിരുന്നു സംഭവം. മദ്യപിച്ച് കൂട്ടുകാര​െൻറ വീട്ടിലെത്തിയ അശ്വിൻ 48കാരിയായ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. ഈസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇയാളുടെ പിടിയിൽനിന്ന് വീട്ടമ്മ കുതറി രക്ഷപ്പെടുകയായിരുന്നു. അബൂദബിയിൽ കഴിയുന്ന അശ്വിൻ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.