പണയം​െവച്ച സ്വർണം മറിച്ചുവിറ്റ് ബാങ്ക് ജീവനക്കാരി കോടികളുമായി മുങ്ങി

നെടുമ്പാശ്ശേരി: സ്വർണപ്പണയ വായ്പയിന്മേൽ ഈടായി സ്വീകരിച്ച സ്വർണം മറിച്ചുവിറ്റ് കോടികളുമായി ബാങ്ക് ജീവനക്കാരി മുങ്ങി. ആലുവ യൂനിയൻ ബാങ്കിലെ ജീവനക്കാരി സിസി മോളാണ് മുങ്ങിയത്. ഇവരെ പിടികൂടാൻ റൂറൽ പൊലീസി​െൻറ പ്രത്യേക സംഘം ബംഗളൂരുവിലേക്ക് പോയി. 128 പണയക്കാരുടേതായി സൂക്ഷിച്ചിരുന്ന 8552 ഗ്രാം സ്വർണമാണ് ഇവർ പലപ്പോഴായി കവർന്ന് വിൽപന നടത്തിയത്. പകരം പാക്കറ്റിൽ അതേ തൂക്കത്തിലുള്ള റോൾഡ് ഗോൾഡ് ആഭരണങ്ങൾ വെക്കുകയായിരുന്നു. പണമടച്ച് പണയമെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഇവരുടെ ഭർത്താവും ഒളിവിലാണ്. ശനിയാഴ്ച രാത്രിയാണ് ബാങ്ക് അധികൃതർ പരാതി നൽകിയത്. ബാങ്കുമായി ബന്ധപ്പെട്ട മറ്റു ചിലർക്കും തട്ടിപ്പിൽ പങ്കുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ബാങ്കിലെ മറ്റ് ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും. പല സഹകരണ ബാങ്കുകളിലും ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇടക്കിടെ പണയ ഉരുപ്പടികൾ പരിശോധിക്കക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു. ബേബി കരുവേലിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.